കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ വീണ്ടും ക്രൂര പീഡനം, കൗമാരക്കാരിയെ പീഡിപ്പിച്ച് സിഗരറ്റ് കുറ്റി കൊണ്ട് ശരീരം പൊള്ളിച്ചു!

Google Oneindia Malayalam News

ഖോരഗ്പൂര്‍: ഉത്തര്‍ പ്രദേശിലെ ഖേരി ജില്ലയില്‍ 13കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പേ മറ്റൊരു പീഡന വാര്‍ത്ത കൂടി. ഉത്തര്‍ പ്രദേശിലെ തന്നെ ഖോരഗ്പൂരിലാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരം അക്രമികള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ പിറ്റേ ദിവസമാണ് മകളെ ഇഷ്ടിക നിര്‍മ്മാണ തൊഴിലാളികളായ മാതാപിതാക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

up

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam

പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ഖോരഗ്പൂരിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ശരീരത്തിലുളള പൊളളിയ പാടുകള്‍ സിഗറ്റ് കൊണ്ടുളളതാണോ എന്ന് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പീഡനം, പോക്‌സോ അടക്കമുളള വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിപുല്‍ ശ്രീവാസ്തവ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.

അര്‍ജുന്‍, ചോട്ടു എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരിക്കുന്നത്. അര്‍ജുന്‍ സംഭവ സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുക ആളാണ്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത് എന്ന് അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളം ശേഖരിക്കുന്നതിന് വേണ്ടി ഗ്രാമത്തിലെ പൈപ്പിന് സമീപത്തേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ തിരികെ വന്നില്ല.

വില പറയാൻ വന്ന മമതയുടെ സംഘത്തെ ഓടിച്ച് വിട്ട സിപിഎം എംഎല്‍എമാര്‍! എംബി രാജേഷിന്റെ കുറിപ്പ് വൈറൽ!വില പറയാൻ വന്ന മമതയുടെ സംഘത്തെ ഓടിച്ച് വിട്ട സിപിഎം എംഎല്‍എമാര്‍! എംബി രാജേഷിന്റെ കുറിപ്പ് വൈറൽ!

വീട്ടുകാര്‍ രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ച 5 മണിക്കാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ അവര്‍ പീഡിപ്പിച്ചതായും സിഗറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചതായും മകള്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ശനിയാഴ്ചയാണ് ഖേരി ജില്ലയില്‍ 13കാരിലെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് അറുത്ത് മാറ്റുകയും ചെയ്തിരുന്നു.

അമ്മയുടെ മരണകാരണം കൊവിഡ് തന്നെ! സംഭവിച്ചതെന്ത്.. വിവാദത്തിന് മറുപടിയുമായി അൽഫോൺസ് കണ്ണന്താനംഅമ്മയുടെ മരണകാരണം കൊവിഡ് തന്നെ! സംഭവിച്ചതെന്ത്.. വിവാദത്തിന് മറുപടിയുമായി അൽഫോൺസ് കണ്ണന്താനം

യോഗി ആദിത്യനാഥിനെതിരെ കൈ കോർത്ത് രാഹുലും പ്രിയങ്കയും! ഉത്തർപ്രദേശിൽ ജംഗിൾരാജ്!യോഗി ആദിത്യനാഥിനെതിരെ കൈ കോർത്ത് രാഹുലും പ്രിയങ്കയും! ഉത്തർപ്രദേശിൽ ജംഗിൾരാജ്!

English summary
Teenage girl raped and body burned with cigarette butts in UP's Gorakhpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X