ഭക്തി മൂത്ത 16കാരി സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ദേവിക്ക് നൽകി! കണ്ടുനിന്നവർ ഞെട്ടി...
ആദ്യം ബഹേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് ദർബംഗ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പാട്ന: സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ദുർഗാ ദേവിക്ക് സമർപ്പിച്ച 16 വയസുകാരി ഗുരുതരാവസ്ഥയിൽ. ബീഹാറിലെ ദർബംഗാ ബഹേരി ബ്ലോക്കിൽ സിരുവ ഗ്രാമത്തിലാണ് 16 വയസുകാരിയായ പെൺകുട്ടി തന്റെ രണ്ട് കണ്ണുകളും ദേവിക്ക് സമർപ്പിച്ചത്.
കണ്ണുകൾ ചൂഴ്ന്നെടുത്തതിനെ തുടർന്ന് രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ നാട്ടുകാരാണ് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ബഹേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് ദർബംഗ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നവരാത്രി ആഘോഷം...
ബിഹാറിലെ സിരുവ ഗ്രാമത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വച്ചാണ് 16വയസുകാരിയായ കോമൾ തന്റെ രണ്ട് കണ്ണുകളും ദുർഗാ ദേവിക്ക് വേണ്ടി നൽകിയത്. കൗമാരപ്രായമാണെങ്കിലും കഴിഞ്ഞ പത്തു വർഷമായി ദുർഗാ ദേവിയുടെ കടുത്ത ഭക്തയായിരുന്ന കോമൾ യാതൊരു മടിയും കൂടാതെയാണ് സ്വന്തം കണ്ണുകൾ ദേവിക്ക് സമർപ്പിച്ചത്. നവരാത്രി ചടങ്ങുകളുടെ ഭാഗമായി നടന്ന പൂജയ്ക്കിടെയായിരുന്നു പെൺകുട്ടിയുടെ അതിസാഹസം. പൂജാസമയത്ത് മറ്റു സ്ത്രീകളെയെല്ലാം സാക്ഷിനിർത്തിയാണ് കോമൾ രണ്ട് കണ്ണുകളും സ്വന്തം കൈകൾ കൊണ്ട് ചൂഴ്ന്നെടുത്തത്. എന്നാൽ സമീപത്തുണ്ടായിരുന്ന മറ്റു ഭക്തജനങ്ങളൊന്നും കോമളിന്റെ കൈവിട്ട കളി കണ്ടിട്ടും സംഭവത്തിൽ ഇടപെട്ടില്ല.

ആശുപത്രിയിലേക്ക്...
സ്വന്തം കൈകൾ കൊണ്ട് രണ്ട് കണ്ണുകളും പുറത്തേക്ക് എടുത്തതോടെയാണ് സംഭവം ഗുരുതരമായത്. കോമളിന്റെ കണ്ണുകളിൽ രക്തം വാർന്നൊഴുകിയതോടെ കൂടിനിന്നവർ ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കണ്ണുകൾ രണ്ടും അറ്റുനിൽക്കുന്നതിനാൽ പെണ്‍കുട്ടിയെ പിന്നീട് ദർബംഗ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടർമാരും അറിയിച്ചത്. കൈകൾ കൊണ്ട് കുത്തിയാണ് കോമൾ രണ്ട് കണ്ണുകളും പുറത്തേക്ക് എടുത്തതെന്ന് പെൺകുട്ടിയെ ചികിത്സിച്ച മെഡിക്കൽ കോളേജ് സൂപ്രണ്ട് സന്തോഷ് കുമാർ മിശ്ര പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ചെറുപ്രായത്തിലെ...
ദുർഗാദേവിക്ക് വേണ്ടി സ്വന്തം കണ്ണുകൾ നൽകിയ കോമൾ കഴിഞ്ഞ പത്ത് വർഷമായി കടുത്ത ദേവി ഭക്തയാണെന്നാണ് നാട്ടുകാർ പറഞ്ഞത്. രണ്ടു തവണ പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വിശ്വാസ കാര്യങ്ങളിൽ കോമൾ അതീവശ്രദ്ധപുലർത്തിയിരുന്നു. ദുർഗാദേവി പലതവണയായി തന്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നു, ദേവിക്ക് വേണ്ടി ഒരു അവയവം ദാനം ചെയ്യണമെന്ന് ദുർഗാദേവി ആവശ്യപ്പെട്ടിരുന്നതായും കോമൾ കൂട്ടുകാരോട് പറഞ്ഞിരുന്നു. ഈ സ്പ്നങ്ങളും ഭക്തിയുമാണ് കോമളിനെ അതിസാഹസത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ഇത്തരത്തിലുള്ള ദൈവാരാധന അംഗീകരിക്കാനാകില്ലെന്നും, ഇതിനു പിന്നിൽ മാനസിക പ്രശ്നങ്ങളാണെന്നും പ്രമുഖ ക്ഷേത്ര പൂജാരിയായ ഭാവ്നാഥ് ജാ പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications