പതിനാലുകാരിയെ രണ്ട് സഹപാഠികള്‍ ചേര്‍ന്ന് ബസ്സിനുള്ളിലും കാറിനുള്ളിലും വെച്ച് പീഡിപ്പിച്ചു
താനെ: താനെയില്‍ പ്രൈവറ്റ് സ്കൂള്‍ വിദ്യാര്‍ഥിനിയെ രണ്ട് സഹപാഠികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം സ്കൂള്‍ പരിസരത്ത് വെച്ചാണ് സംഭവമെന്ന് വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെയും സ്കൂള്‍ ബസ് ഉടമയെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ 15നാണ് പരാതിക്കിടയാക്കിയ സംഭവം. മറ്റു കുട്ടികളെക്കാള്‍ നേരത്തെ പരീക്ഷ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി സ്കൂള്‍ ബസ്സില്‍ തനിച്ചിരിക്കുകയായിരുന്നു. ബസ്സില്‍ മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതായി പറയുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ടുപേര്‍ ബസ്സില്‍ കയറുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതോടെ രണ്ടാമത്തെ വിദ്യാര്‍ഥി ബസ്സില്‍ നിന്നും ഇറങ്ങിപ്പോയി.

ഇതിനുശേഷം പെണ്‍കുട്ടിയെ ബസ്സില്‍ നിന്നും സമീപത്തുണ്ടായിരുന്ന ബസ് ഉടമയുടെ കാറിലേക്ക് കയറ്റുകയായിരുന്നു. വിദ്യാര്‍ഥികള്‍ കയറിയതോടെ ബസ്സുടമ കാര്‍ ഗെമുഖ് ക്രീക്കിലേക്ക് ഓടിച്ചു. ഇവിടെവെച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ഓവ്ല പെട്രോള്‍ പമ്പില്‍ മൂന്നു വിദ്യാര്‍ഥികളെയും ഇറക്കി ബസ്സുടമ കാര്‍ ഓടിച്ചു പോവുകയായിരുന്നു.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. ബസ്സിലുണ്ടായിരുന്ന പെണ്‍കുട്ടി സ്കൂള്‍ ടീച്ചറോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നു. അധ്യാപിക കുട്ടിയുടെ മാതാവിനെയും പിന്നീട് രക്ഷിതാക്കള്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications