മയക്കുമരുന്നു വാങ്ങാന്‍ പണം നല്‍കിയില്ല;16 കാരന്‍ അമ്മയെ വെടിവെച്ചുകൊന്നു
ചണ്ഡിഗഡ്:മയക്കുമരുന്നു വാങ്ങാന്‍ പണം നല്‍കാത്തതിന് പഞ്ചാബില്‍ 16 കാരന്‍ അമ്മയെ വെടിവെച്ചുകൊന്നു. മാനസ ജില്ലയിലെ ധര്‍മ്മു ഗ്രാമത്തില്‍ തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. കുല്‍വീന്ദര്‍കൗര്‍ ആണ് കൊല്ലപ്പെട്ടത് സംഭവത്തില്‍ പ്രതിയായ സിമാര്‍ജിത്തിനെ പിതാവ് കുല്‍ദീപ് സിങിന്റെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റു ചെയ്തു.
മയക്കുമരുന്നിന് അടിമയായ സിമാര്‍ജിത്ത് പണം ചോദിച്ചപ്പോള്‍ അമ്മ കുല്‍ദീപ് സിങ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പിതാവിന്റെ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു. കുല്‍ദീപ് സിങ് ഈ സമയത്ത് പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോഴാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സിമാര്‍ജിത്ത് സ്ഥിരമായി പണത്തെചൊല്ലി അമ്മയുമായി വഴക്കിടാറുണ്ടായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുകാരണം മാനസ ജില്ലയില്‍ രണ്ടു 17 വയസ്സുകാര്‍ മരിച്ചത്. ജില്ലയിലെ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപഭോഗത്തിന്റെ ഉറവിടം കണ്ടെത്തുമെന്നും കാരണക്കാരായവര്‍ക്കു നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications