ബൈക്കിന് വഴി നല്‍കിയില്ല, മൂന്ന് വയസുകാരനെ പെട്രോളൊഴിച്ച് കത്തിച്ചു
ഹൈദരാബാദ്: ബൈക്കിന് പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരനെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. 16 കാരനാണ് വഴിയില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെയാണ് പെട്രോളൊഴിച്ച് കത്തിച്ചത്. ഹൈദരാബാദിലെ കലപ്പത്താറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് അലി ഷെയിര്‍ ഒസ്മാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അയല്‍ക്കാരായ കുട്ടികള്‍ക്കൊപ്പം വീടിന് മുമ്പിലെ വഴിയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ബൈക്കിലെത്തിയ 16 കാരന് ബൈക്കിന് പോകാന്‍ ഇടം നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടികളോട് ആക്രോശിക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ മാറിക്കൊടുക്കാത്തതിനെ തുടര്‍ന്ന് പെട്രോളെടുത്ത് തിരിച്ചെത്തിയ 16കാരന് മൂന്ന് വയസ്സുകാരന്റ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവം കണ്ട് ഭയന്ന കുട്ടികളുടെ ബഹളം കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയ്ക്ക് കഴുത്തിലും പുറത്തും തോളിനും പരിക്കേറ്റിറ്റുണ്ട്. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 16കാരന് പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 285ാം വകുപ്പ് പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications