കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഞ്ഞു വരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് 17കാരന്റെ സാഹസിക സെല്‍ഫി: ബ്ലൂവെയില്‍ ഇരയെന്ന് സംശയം

  • By Gowthamy
Google Oneindia Malayalam News

ഭോപ്പാല്‍: അസമിനു പിന്നാലെ മധ്യപ്രദേശിലും ബ്‌ളൂവെയില്‍ ഭീഷണിയെന്ന് സംശയം. മധ്യപ്രദേശില്‍ പാഞ്ഞു വരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സാഹസിക സെല്‍ഫി എടുത്ത 17കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. മധ്യപ്രദേശിലെ ഫത്തേര വാര്‍ഡിലാണ് സംഭവം. ഈ കുട്ടി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായാണ് സഹപാഠികള്‍ പറയുന്നത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടി ബ്ലൂവെയില്‍ ഗെയിമിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരുന്നതായാണ് സഹപാഠികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. 11ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സാത്വിക് പാണ്ഡെയാണ് ആത്മഹത്യ ചെയ്്തത്.

സാഹസിക സെല്‍ഫി

സാഹസിക സെല്‍ഫി

പാഞ്ഞു വരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സാഹസിക സെല്‍ഫി എടുത്ത 17കാരനാണ് മരിച്ചത്. ഇയാള്‍ ബ്ലൂവെയില്‍ ഗെയിെ കളിച്ചിരുന്നതായാണ് വിവരം. മധ്യപ്രദേശിലെ ഫത്തേര വാര്‍ഡിലാണ് സംഭവം.

അവസാന ഘട്ടം

അവസാന ഘട്ടം

ഇയാള്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി സഹപാഠികളാണ് മൊഴി നല്‍കിയത്. ഗെയിമിന്റെ അവസാനഘട്ടത്തിലായിരുന്നു ഇയാളെന്നും വിവരങ്ങളുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആത്മഹത്യ എന്നാണ് സംശയിക്കുന്നത്.

സംഭവം ശനിയാഴ്ച

സംഭവം ശനിയാഴ്ച

ശനിയാഴ്ചയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. റെയില്‍ വേ ട്രാക്കിന് അടുത്തുള്ള വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കുട്ടി സെല്‍ഫി എടുക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ലഭിച്ചു.

ട്രെയിന്‍ വരുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം

ട്രെയിന്‍ വരുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം

ഫത്തേരലേക്കിന് സമീപത്തെ തീവണ്ടി പാളത്തിന് സമീപത്തേക്ക് ബൈക്കിലെത്തിയ വിദ്യാര്‍ഥി തീവണ്ടി വരുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം പാളത്തില്‍ കയറി നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു.

നിഷേധിച്ച് വീട്ടുകാര്‍

നിഷേധിച്ച് വീട്ടുകാര്‍

അതേസമയം കുട്ടിയുടെ മരണം ബ്ലൂവെയില്‍ ആത്മഹത്യയാണെന്ന ആരോപണം വീട്ടുകാര്‍ തള്ളിയിട്ടുണ്ട്. ബ്ലൂ വെയില്‍ ഗെയിം കളിച്ച് കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

മാനസിക സമ്മര്‍ദം

മാനസിക സമ്മര്‍ദം

മകന്‍ മാത്തമാറ്റിക്‌സില്‍ പിന്നിലായിരുന്നുവെന്നും ഇതിലെ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാല് വിദ്യാര്‍ഥികള്‍

നാല് വിദ്യാര്‍ഥികള്‍

അസമില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇവര്‍ 15നും 17നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഒരു വിദ്യാര്‍ഥി കൈയ്യില്‍ നീലത്തിമിംഗലംത്തിന്റെ ചിത്രം വരച്ചിട്ടുണ്ടായിരുന്നു.

English summary
teenager commits suicide in mp blue whale case suspected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X