കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാങ്ങക്കും മനുഷ്യനും ഒരേ വിലയോ! മാങ്ങമോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലികൊന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: മാങ്ങ മോഷ്ടിചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. മാങ്ങയ്ക്ക് മനുഷ്യനേക്കാള്‍ വില കല്‍പ്പിക്കുന്ന, ഇന്ത്യയെ നാണം കെടുത്തുന്ന സംഭവം നടന്നത് കൊല്‍ക്കത്തയിലാണ്. അനിരുദ്ധ് ബിശ്വാസ്(18) എന്നയാളെയാണ് ആള്‍ക്കൂട്ടം തല്ലി കൊന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ബിനദ് ബാല്‍മീകി, ചിന്മോയ് സര്‍ദാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ഹരിദേവ് പൂരില്‍ ജൂണ്‍ രണ്ടിനാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അനിരുദ്ധ് ചികിത്സയിലായിരുന്നു.

Beat

ബുധനാഴ്ച വൈകുന്നേരമാണ് അനിരുദ്ധ് മരണപ്പെടുന്നത്. ആന്തരികാവയവങ്ങളിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവ ദിവസം താനും അനിരുദ്ധും നടക്കാനിറങ്ങിയതാണെന്നും വീട്ടില്‍ നിന്നും 150 മീറ്റര്‍ അകലെയെത്തിയപ്പോള്‍ അനിരുദ്ധ് നിലത്തിരിക്കുകയായിരുന്നെന്നും സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന സുപ്രതീം ബിശ്വാസ് പറഞ്ഞു.

ഈ സമയത്ത് രണ്ട് പേര്‍ ഞങ്ങള്‍ക്ക് മുന്നിലൂടെ ഓടിപോകുന്നത് കണ്ടു. അവര്‍ക്ക്് പിന്നാലെ കള്ളന്‍ എന്ന് വിളിച്ച് ആല്‍ക്കൂട്ടവും ഓടി വന്നു. അതിലോരാള്‍ ഞങ്ങളാണ് മോഷ്ടിച്ചതെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നെന്ന് സുപ്രതീം ബിശ്വാസ് പറഞ്ഞു. കടുത്ത മഞ്ഞപിത്ത ബാധിതനായ അനിരുദ്ധ് ബിശ്വാസ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയായിരുന്നു.

English summary
A teenager, who was brutally assaulted by a mob on the suspicion that he had stolen mangoes from an orchard, succumbed to his injuries in Kolkata on Wednesday evening. Police have arrested local residents Binod Balmiki and Chinmoy Sardar on charges of murder in this connection. Aniruddha Biswas, 18, had been complaining of acute abdominal pain and passing blood with his urine since the incident took place at Haridevpur area on the southern fringes of Kolkata on June 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X