അമേരിക്കയില്‍ നൃത്തപഠനം; മുംബൈയിലെ ചേരിയില്‍ നിന്നൊരു അത്ഭുത ബാലന്
മുംബൈ: മുംബൈയിലെ ചേരികള്‍ ലോകത്ത് കുപ്രസിദ്ധമാണ്. ഏറ്റവും പാവപ്പെട്ടവര്‍ വസിക്കുന്ന ചേരികളുടെ അവസ്ഥ ഏതൊരാളെയും അമ്പരപ്പിക്കുന്ന രീതിയില്‍ അഴുക്കു നിറഞ്ഞതും ക്രിമനലുകളുടെ വിഹാര കേന്ദ്രങ്ങളുമാണ്. എന്നാല്‍, ഇതേ ചേരിയില്‍ നിന്നും ഹോളിവുഡ് നടിമാര്‍ വരെ ഉണ്ടായിട്ടുണ്ടെന്നതും മറക്കാവുന്നതല്ല. ഇപ്പോഴിതാ അവരുടെ ഗണത്തിലേക്ക് ഒരു അത്ഭുത ബാലനും വരികയാണ്.
അസാമാന്യ മികവോടെ നൃത്തം ചെയ്യുന്ന അമീറുദ്ദീന്‍ ഷാ എന്ന പതിനാറുകാരനാണ് ഇപ്പോള്‍ ചേരികളില്‍ നിന്നുള്ള ശ്രദ്ധാകേന്ദ്രം. ബല്ലെറ്റ് ഡാന്‍സില്‍ കഴിവു തെളിയിച്ച ബാലന് അമേരിക്കയിലെ ഒരു സ്കൂളില്‍ മൂന്നുവര്‍ഷം പഠിക്കാനുള്ള അവസരം വന്നുചേര്‍ന്നിരിക്കയാണ്. ജാക്വിലിന് കെന്നഡി ഒനാസിസ് സ്കൂളിലാണ് അമീറുദ്ദീന്‍ തുടര്‍പഠനം നടത്തുക.

ചെറുപ്രായത്തില്‍തന്നെ വിവാഹവേദികളിലും മറ്റും നൃത്തം ചെയ്ത് പോക്കറ്റ് മണിയുണ്ടാക്കാറുണ്ടായിരുന്നു വെല്‍ഡറുടെ മകനായ അമീറുദ്ദീന്‍. 2013ല്‍ മുംബൈയിലെ ഒരു ഡാന്‍സ് അക്കാദമിയില്‍ അവിചാരിതമായി എത്തപ്പെട്ടതോടെയാണ് അമീറുദ്ദീന്റെ ജീവിതം മാറിമറിയുന്നത്. ഇസ്രായേലി അമേരിക്കന്‍ ബല്ലറ്റ് ഡാന്‍സ് മാസ്റ്റര്‍ യഹൂദ മാവോറിന്റെ ശിഷ്യനായി ഇവിടെ ചേര്‍ന്ന അമീറുദ്ദീന്‍ മൂന്നുവര്‍ഷം കൊണ്ട് പ്രൊഫഷണല്‍ ഡാന്‍സറായി മാറിയിരിക്കുകയാണ്.
പ്രൊഫഷണല്‍ ഡാന്‍സര്‍മാര്‍ 9 വര്‍ഷമെടുക്കുന്ന നൃത്തച്ചുവടുകള്‍ മൂന്നുവര്‍ഷംകൊണ്ടാണ് അമീറുദ്ദീന്‍ സ്വായത്തമാക്കിയതെന്ന് മാവോര്‍ പറയുമ്പോള്‍ വിദ്യാര്‍ഥിയുടെ അസാധാരണ മികവ് വ്യക്തമാകുന്നു. കാല്വിരലുകളില്നിന്നുകൊണ്ട് ജിംനാസ്റ്റിക് താരങ്ങള്‍ നടത്തുന്ന നൃത്തത്തിന് സമാനമാണ് ബല്ലെറ്റ് ഡാന്‍സ്. നേരത്തെ അമേരിക്കയിലെ ഒരു സ്കൂളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നെങ്കിലും വിസ ലഭിക്കാത്തതിനാല്‍ പോകാന്‍ പറ്റിയില്ല. ഇത്തവണ ഓഗസ്തോടെ പുതിയ സ്കൂളിലേക്ക് അമീറുദ്ദീന്‍ പറക്കുകയാണ്. ഏഴു സഹോദരങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷിക്കണമെന്നും ലോകം അറിയുന്ന പ്രൊഫഷണല്‍ ഡാന്സറാകണമെന്നുമാണ് അമീറുദ്ദീന്റെ ആഗ്രഹം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications