കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ നൃത്തപഠനം; മുംബൈയിലെ ചേരിയില്‍ നിന്നൊരു അത്ഭുത ബാലന്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ചേരികള്‍ ലോകത്ത് കുപ്രസിദ്ധമാണ്. ഏറ്റവും പാവപ്പെട്ടവര്‍ വസിക്കുന്ന ചേരികളുടെ അവസ്ഥ ഏതൊരാളെയും അമ്പരപ്പിക്കുന്ന രീതിയില്‍ അഴുക്കു നിറഞ്ഞതും ക്രിമനലുകളുടെ വിഹാര കേന്ദ്രങ്ങളുമാണ്. എന്നാല്‍, ഇതേ ചേരിയില്‍ നിന്നും ഹോളിവുഡ് നടിമാര്‍ വരെ ഉണ്ടായിട്ടുണ്ടെന്നതും മറക്കാവുന്നതല്ല. ഇപ്പോഴിതാ അവരുടെ ഗണത്തിലേക്ക് ഒരു അത്ഭുത ബാലനും വരികയാണ്.

അസാമാന്യ മികവോടെ നൃത്തം ചെയ്യുന്ന അമീറുദ്ദീന്‍ ഷാ എന്ന പതിനാറുകാരനാണ് ഇപ്പോള്‍ ചേരികളില്‍ നിന്നുള്ള ശ്രദ്ധാകേന്ദ്രം. ബല്ലെറ്റ് ഡാന്‍സില്‍ കഴിവു തെളിയിച്ച ബാലന് അമേരിക്കയിലെ ഒരു സ്‌കൂളില്‍ മൂന്നുവര്‍ഷം പഠിക്കാനുള്ള അവസരം വന്നുചേര്‍ന്നിരിക്കയാണ്. ജാക്വിലിന്‍ കെന്നഡി ഒനാസിസ് സ്‌കൂളിലാണ് അമീറുദ്ദീന്‍ തുടര്‍പഠനം നടത്തുക.

boyy

ചെറുപ്രായത്തില്‍തന്നെ വിവാഹവേദികളിലും മറ്റും നൃത്തം ചെയ്ത് പോക്കറ്റ് മണിയുണ്ടാക്കാറുണ്ടായിരുന്നു വെല്‍ഡറുടെ മകനായ അമീറുദ്ദീന്‍. 2013ല്‍ മുംബൈയിലെ ഒരു ഡാന്‍സ് അക്കാദമിയില്‍ അവിചാരിതമായി എത്തപ്പെട്ടതോടെയാണ് അമീറുദ്ദീന്റെ ജീവിതം മാറിമറിയുന്നത്. ഇസ്രായേലി അമേരിക്കന്‍ ബല്ലറ്റ് ഡാന്‍സ് മാസ്റ്റര്‍ യഹൂദ മാവോറിന്റെ ശിഷ്യനായി ഇവിടെ ചേര്‍ന്ന അമീറുദ്ദീന്‍ മൂന്നുവര്‍ഷം കൊണ്ട് പ്രൊഫഷണല്‍ ഡാന്‍സറായി മാറിയിരിക്കുകയാണ്.

പ്രൊഫഷണല്‍ ഡാന്‍സര്‍മാര്‍ 9 വര്‍ഷമെടുക്കുന്ന നൃത്തച്ചുവടുകള്‍ മൂന്നുവര്‍ഷംകൊണ്ടാണ് അമീറുദ്ദീന്‍ സ്വായത്തമാക്കിയതെന്ന് മാവോര്‍ പറയുമ്പോള്‍ വിദ്യാര്‍ഥിയുടെ അസാധാരണ മികവ് വ്യക്തമാകുന്നു. കാല്‍വിരലുകളില്‍നിന്നുകൊണ്ട് ജിംനാസ്റ്റിക് താരങ്ങള്‍ നടത്തുന്ന നൃത്തത്തിന് സമാനമാണ് ബല്ലെറ്റ് ഡാന്‍സ്. നേരത്തെ അമേരിക്കയിലെ ഒരു സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നെങ്കിലും വിസ ലഭിക്കാത്തതിനാല്‍ പോകാന്‍ പറ്റിയില്ല. ഇത്തവണ ഓഗസ്‌തോടെ പുതിയ സ്‌കൂളിലേക്ക് അമീറുദ്ദീന്‍ പറക്കുകയാണ്. ഏഴു സഹോദരങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷിക്കണമെന്നും ലോകം അറിയുന്ന പ്രൊഫഷണല്‍ ഡാന്‍സറാകണമെന്നുമാണ് അമീറുദ്ദീന്റെ ആഗ്രഹം.

English summary
Teenager from Mumbai slum accepted into New York school to become ballet dancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X