Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നടത്തിയ സാഹസിക പ്രകടനം 19 കാരന്റെ ജീവനെടുത്തു

ഹൈദരാബാദ്: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ 19 കാരന്‍ കാണിച്ച പ്രകടനം മരണത്തില്‍ കലാശിച്ചു. 'ഇന്ത്യ ഗോട്ട് ടാലന്റ്' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ശരീരത്തില്‍ മണ്ണെണയൊഴിച്ച് തീ കൊള്ളുത്തി നടത്തിയ പ്രകടനമായിരുന്നു ജലീലിന്റെ ജീവനെടുത്തത്.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി അപേക്ഷിക്കാന്‍ സാഹസപ്രവൃത്തികള്‍ ചെയ്ത വീഡിയോ അയച്ച് കൊടുക്കാനാണ് ആണ്‍കുട്ടി ഇത് ചെയ്തത്.വ്യാഴ്യാഴ്ച വീടിന് അടുത്തുള്ള സുഹൃത്തുക്കളെ വിളിച്ച് വരുത്തി തന്റെ പ്രകടനം വീഡിയോ എടുക്കാന്‍ ആവശ്യപ്പെടുക്കയായിരുന്നു.

-fire-kolkata

വായില്‍ മണ്ണെണ ഒഴിച്ച് തീയിലേക്ക് ഊതുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ശരീരം മുഴുവന്‍ മണ്ണെണ ഒഴിച്ച് തീ കൊള്ളുത്തി. പടര്‍ന്നുപിടിച്ച തീ നിയന്ത്രിക്കാന്‍ കഴിയാത്തെ വന്നപ്പോള്‍ കൂട്ടുക്കാര്‍ ഭയന്ന് ഓടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ ജലീലിനെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ജലീല്‍ മരിച്ചു.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം മകനുള്ളതായി അറിയില്ലെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തന്റെ മരണത്തിന് താന്‍ മാത്രമാണ് കാരണക്കാരനെന്ന സത്യവാങ്മൂലം ജുഡീഷ്യല്‍ കോടതി മുമ്പാകെ സ്വന്തം കൈപടയില്‍ എഴുതി സമര്‍പ്പിച്ചിരുന്നു. മരണശേഷമാണ് വീട്ടുക്കാര്‍ക്ക് ഇത് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+