പരസ്ത്രീബന്ധം: 55 കാരനെ മകന്‍ വെടിവെച്ചുകൊന്നു
മുസാഫിര്‍നഗര്‍: പരസ്ത്രീയുമായി അവിഹിത ബന്ധം പുലര്‍ത്തി എന്നാരോപിച്ച് 55 കാരനെ മകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ഷംലി ജില്ലയിലെ മര്‍ചോളി ഗ്രാമത്തിലാണ് സംഭവം. 55 കാരനായ ഓംവീര്‍ സിംഗ് എന്നയാളാണ് 15 കാരനായ മകന്റെ വെടിയേറ്റ് മരിച്ചത്.
രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഓംവീര്‍ സിംഗിനെ മകന്‍ കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി മകന്‍ വളരെ നാളുകളായി അസ്വസ്ഥനായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഓംവീര്‍ സിംഗിനെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഓംവീര്‍ സിംഗിനോട് ഈ ബന്ധം അവസാനിപ്പിക്കാന്‍ വേണ്ടി മകന്‍ പല തവണ ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ സിംഗ് ഇതിന് തയ്യാറായിരുന്നില്ല.
അമ്മയെ ചതിച്ച അച്ഛനോടുള്ള പകരം വീട്ടാനാണ് 15 കാരന്‍ ഈ കടുംകൈ ചെയ്തത്. ഓം വീര്‍ സിംഗിന്റെ മകനെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓംവീര്‍ സിംഗിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications