15 വയസ്സുകാരനെ സുഹൃത്തുക്കൾ കൊന്ന് തള്ളി...!!! എന്തിനെന്ന് കേട്ടാൽ ഞെട്ടും !!!
സുഹൃത്തുക്കളെ കണ്ടശേഷം മടങ്ങി വരാമെന്ന് പറഞ്ഞ ദേബാഷിഷിനെ കുറിച്ച് പിന്നീട് വിവരം ഒന്നും ഇല്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.
നാദിയ(പശ്ചിമ ബംഗാള്‍): 15 വയസ്സുകാരനെ കൊന്ന സുഹൃത്തുക്കള്‍ അറസ്റ്റില്‍. 150 രൂപയെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന്. കൃഷ്ണ നഗര്‍ ജില്ലയിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് കൊലപാതകികള്‍.

കൊല്ലപ്പെട്ട പതിനഞ്ച്കാരന് ദെബാഷിഷ് ഭൗമിക്കിന്റെ കയ്യില്‍ നിന്ന് സുഹൃത്തുക്കള്‍ 150 രൂപ കടം വാങ്ങിയിരുന്നു. സരസ്വതി പൂജയുടെ ആഘോഷങ്ങള്‍ക്കായി ആയിരുന്നു ഇത്. ദെബാഷിഷ് പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

സുഹൃത്തുക്കളെ കണ്ടശേഷം മടങ്ങി വരാമെന്ന് പറഞ്ഞ ദേബാഷിഷിനെ കുറിച്ച് പിന്നീട് വിവരം ഒന്നും ഇല്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹെലിപാഡ് നിര്‍മ്മിക്കുന്നതിനായി കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

150 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദെബാഷിഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തര്‍ക്കത്തിന് ഇടേ ബിയര്‍ ബോട്ടില്‍ എടുത്ത് ദെബാഷിഷിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് മരണം ഉറപ്പാക്കാന്‍ കുത്തുകയുെ ചെയ്തു. പിന്നീട് മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ബംഗാളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടേ കുട്ടിക്കുറ്റവാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പൊലീസിനറെ കണക്കുകൾ വ്യക്തമാക്കുന്നു. കൊലപാതകം അടക്കമുള്ള ഗുരുതര കുറ്റങ്ങളിലാണ് 15 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രതികളായിരിക്കുന്നത്.

മകന്റെ കൊലപാതകികള്‍ പ്രായത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടരുതെന്ന് ദെബാഷിഷിന്റെ മാതാപിതാക്കള്‍ പറയുന്നു. ഇവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും വിദ്യാര്‍ത്ഥിയുടെ അച്ഛന് ആവശ്യപ്പെട്ടു.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications