കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വയസ്സുകാരനെ സുഹൃത്തുക്കൾ കൊന്ന് തള്ളി...!!! എന്തിനെന്ന് കേട്ടാൽ ഞെട്ടും !!!

സുഹൃത്തുക്കളെ കണ്ടശേഷം മടങ്ങി വരാമെന്ന് പറഞ്ഞ ദേബാഷിഷിനെ കുറിച്ച് പിന്നീട് വിവരം ഒന്നും ഇല്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

  • By മരിയ
Google Oneindia Malayalam News

നാദിയ(പശ്ചിമ ബംഗാള്‍): 15 വയസ്സുകാരനെ കൊന്ന സുഹൃത്തുക്കള്‍ അറസ്റ്റില്‍. 150 രൂപയെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന്. കൃഷ്ണ നഗര്‍ ജില്ലയിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കൊലപാതകികള്‍.

പണം കടം വാങ്ങി

കൊല്ലപ്പെട്ട പതിനഞ്ച്കാരന്‍ ദെബാഷിഷ് ഭൗമിക്കിന്‌റെ കയ്യില്‍ നിന്ന് സുഹൃത്തുക്കള്‍ 150 രൂപ കടം വാങ്ങിയിരുന്നു. സരസ്വതി പൂജയുടെ ആഘോഷങ്ങള്‍ക്കായി ആയിരുന്നു ഇത്. ദെബാഷിഷ് പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

വിദ്യാര്‍ത്ഥിയെ കാണാതായി

സുഹൃത്തുക്കളെ കണ്ടശേഷം മടങ്ങി വരാമെന്ന് പറഞ്ഞ ദേബാഷിഷിനെ കുറിച്ച് പിന്നീട് വിവരം ഒന്നും ഇല്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹെലിപാഡ് നിര്‍മ്മിക്കുന്നതിനായി കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

ക്രൂരമായ കൊലപാതകം

150 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദെബാഷിഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തര്‍ക്കത്തിന് ഇടേ ബിയര്‍ ബോട്ടില്‍ എടുത്ത് ദെബാഷിഷിന്‌റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് മരണം ഉറപ്പാക്കാന്‍ കുത്തുകയുെ ചെയ്തു. പിന്നീട് മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിക്കുറ്റവാളികള്‍ കൂടുന്നു

ബംഗാളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടേ കുട്ടിക്കുറ്റവാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പൊലീസിനറെ കണക്കുകൾ വ്യക്തമാക്കുന്നു. കൊലപാതകം അടക്കമുള്ള ഗുരുതര കുറ്റങ്ങളിലാണ് 15 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രതികളായിരിക്കുന്നത്.

ശിക്ഷ നല്‍കണം

മകന്‌റെ കൊലപാതകികള്‍ പ്രായത്തിന്‌റെ ആനുകൂല്യത്തില്‍ രക്ഷപ്പെടരുതെന്ന് ദെബാഷിഷിന്‌റെ മാതാപിതാക്കള്‍ പറയുന്നു. ഇവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.

English summary
The accused, both students of a reputable English-medium school in the district’s Krishnagar, had taken the amount as loan from the victim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X