അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഗർഭിണിയായ യുവതിയെ കൗമാരക്കാരായ സഹോദരങ്ങൾ വെടിവെച്ചു കൊന്നു
ഇൻഡോർ: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെ സഹോദരങ്ങൾ വെടിവെച്ച് കൊലപ്പെടുത്തി. 21കാരിയായ യുവതിയേയാണ് കൗമാരക്കാരായ സഹോദരങ്ങൾ ചേർന്ന് കൊലപ്പെടുത്തിയത്.
ഇൻഡോർ ബെത്മ സ്വദേശി ബുൾബുൾ ആണ് കൊല്ലപ്പെട്ടത്. ബുൾബുൾ കുൽദീപ് രജാവത്ത് എന്ന അന്യജാതിക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തെ വീട്ടുകാർ എതിർത്തു. തുടർന്ന് എട്ട് മാസങ്ങൾക്ക് മുമ്പ് കുൽദീപും ബുൾബുളും ഒളിച്ചോടിപ്പോയി വിവാഹിതരാവുകയായിരുന്നു.

വിവാഹ ശേഷം ആദ്യമായി ബുൾബുളിന്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ബുൾബുളിന്റെ മാതാപിതാക്കളെ കണ്ട് ദമ്പതികൾ മടങ്ങുന്നതിനിടെയാണ് കൗമാരക്കാരായ സഹോദരങ്ങൾ യുവതിക്ക് നേരെ വെടിയുതിർത്തത്.
സംഭവത്തിന് ശേഷം സഹോദരങ്ങളായ കാർത്തിക്കും ശുഭവും ബെത്മ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെടിയേറ്റ ബുൾബുളിനെ ഇൻഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.












Click it and Unblock the Notifications