കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിഒയുടെ പേരില്‍ കേന്ദ്രഫണ്ട് തട്ടിച്ചു, ടീസ്ത സെതല്‍വാദിനെതിരെ കേസ്, അറസ്റ്റുണ്ടാവും!!

കേന്ദ്ര ഫണ്ട് സമൂഹത്തെ വിഭജിക്കാന്‍ ഉപയോഗിച്ചു എന്ന കേസും ടീസ്‌തെയ്‌ക്കെതിരെയുണ്ട്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് കുരുക്കില്‍. സ്വന്തം എന്‍ജിഒയുടെ പേരില്‍ 1.4 കോടി തട്ടിയെടുത്തു എന്ന് ഇവര്‍ക്കെതിരെ പരാതിയുയര്‍ന്നിട്ടുണ്ട്. സെതല്‍വാദിന്റെ സംഘടനായ സബ്രാങ്ങിന്റെ പേരിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് സെതല്‍വാദിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ റയീസ് ഖാന്‍ പത്താന്‍ ഈ സംഭവത്തില്‍ ടീസ്തയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ പോലീസ് കേസെടുത്തിരിക്കുകയാണ്. ഏത് നിമിഷവും അറസ്റ്റുണ്ടാവുമെന്നാണ് സൂചന.

നടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടിനടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടി

1

2010-13 വര്‍ഷങ്ങളിലാണ് തട്ടിപ്പ് നടന്നതെന്ന് റയീസ് ഖാന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതോടെ ടീസ്തയ്‌ക്കെതിരെ കുരുക്ക് മുറുക്കാനൊരുങ്ങുകയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. നേരത്തെ കേന്ദ്രസര്‍ക്കാരും ടീസ്തയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഈ പണം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ഈ പണം ഉപയോഗിച്ചത് വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സെതല്‍വാദിന്റെ സബ്രാങ്ങ് എന്ന സംഘടനയ്ക്ക് പണം അനുവദിച്ചത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് മതവും രാഷ്ട്രീയ കൂട്ടിക്കലര്‍ത്താനാണ് സെതല്‍വാദ് ശ്രമിച്ചതെന്നും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനും ഇവര്‍ ശ്രമിച്ചെന്ന് റയീന്‍ ഖാന്‍ ആരോപണം ഉന്നയിക്കുന്നു.

2

്അതേസമയം ടീസ്തയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം അത്യന്തം ഗൗരവമേറിയതാണ്. ഇതിനാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ വേണ്ട തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. നേരത്തെ 2017 നവംബറിലാണ് റയീസ് ഖാന്‍ ടീസ്തയ്‌ക്കെതിരെ ആദ്യം പരാതി നല്‍കിയത്. ടീസ്തയുടെ ഭര്‍ത്താവ് ജാവേദ് ഖാനെതിരെയും സബ്രാങ് ട്രസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും മാനുഷിക വിഭവ വകുപ്പ് മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇയാള്‍ പരാതി നല്‍കിയിരുന്നു. സബ്രാങ് ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ഖോജ് പദ്ധതിയിലാണ് ഈ പണം കൂടുതലും ചെലവിട്ടത്ത്. ഇത് ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രാബല്യത്തിലുണ്ടായിരുന്നു. പീസ് ബില്‍ഡിങ്ങ്, കോണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ പ്രൊജക്ട് എന്നിവയായിരുന്നു ഇവരുടെ പദ്ധതികള്‍. എന്നാല്‍ ഇവര്‍ക്ക് ലഭിച്ച ഫണ്ട് അനധികൃതമായി വകമാറ്റിയെന്നാണ് ആരോപണം.

കർണാടകയിലെ തിരഞ്ഞെടുപ്പിൽ ചേതൻ ഭഗത്തും, ട്വീറ്റ് കണ്ട് ഞെട്ടി ആരാധകർ, കഥ അറിഞ്ഞാൽ വീണ്ടും ഞെട്ടും!കർണാടകയിലെ തിരഞ്ഞെടുപ്പിൽ ചേതൻ ഭഗത്തും, ട്വീറ്റ് കണ്ട് ഞെട്ടി ആരാധകർ, കഥ അറിഞ്ഞാൽ വീണ്ടും ഞെട്ടും!

24 മണിക്കൂർ പണിമുടക്ക് നേരത്തെ തുടങ്ങി, കെഎസ്ആർടിസി യാത്രക്കാരെ വട്ടം കറക്കി, സർവ്വീസുകൾ റദ്ദാക്കി!24 മണിക്കൂർ പണിമുടക്ക് നേരത്തെ തുടങ്ങി, കെഎസ്ആർടിസി യാത്രക്കാരെ വട്ടം കറക്കി, സർവ്വീസുകൾ റദ്ദാക്കി!

English summary
Teesta Setalvad Charged For Securing Central Aid Fraudulently For Her NGO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X