Get Updates
Get notified of breaking news, exclusive insights, and must-see stories!

തീസ്ത സെതല്‍വാദ് ഉടന്‍ കീഴടങ്ങണം; ജാമ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ വ്യാജ തെളിവുകൾ ഉന്നയിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. സ്ത ഉടന്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്നായിരുന്നു തീസ്തയുടെ ആവശ്യം.

 gujarathighcourtnoticetoteesta1


കൂടുതൽ ദിവസം ജാമ്യം അനുവദിക്കുന്നത് രാജ്യത്ത് എല്ലാം സാധ്യമാകുമെന്ന തെറ്റായ സൂചന നൽകുമെന്ന് ജസ്റ്റിസ് നിർസാർ ദേശായി പറഞ്ഞു. എത്രയും പെട്ടെന്ന് തീസ്റ്റ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. 2022 ജൂൺ 25 നായിരുന്നു കേസിൽ തീസ്തയേയും കലാപകാലത്ത് എ ഡി ജി പിയുമായിരുന്നു മലയാളി ഐ പി എസ് ഉദ്യോഗസ്ഥനായ ശ്രീകുമാറിനേയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതത്. ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി എന്നതാണ് തീസ്തയ്ക്കെതിരായ കേസ്. കലാപത്തിനുശേഷം അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് 30 ലക്ഷം രൂപ തീസ്ത വാങ്ങി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും തീസ്തയ്ക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടുണ്ട്. നിലവിൽ ജയിലിലുള്ള മുൻ ഡി ഐ ജി സഞ്ജീവ് ഖന്നയാണ് എഫ് ഐ ആറിലുള്ള മൂന്നാമത്തെ പ്രതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+