• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ 30 ലക്ഷം നല്‍കി; സര്‍ക്കാരിനെ വീഴ്ത്താനെന്ന് എസ്‌ഐടി

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതി ചേര്‍ക്കാന്‍ അഹമ്മദ് പട്ടേലിന്റെ നിര്‍ദേശത്തില്‍ ഗൂഢാലോചന നടന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. ആക്ടിവിസ്റ്റായ ടീസ്ത സെതല്‍വാദിന്റെ ജാമ്യത്തെ എതിര്‍ത്താണ് ഇക്കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞത്.

ശിവസേനയിലെ പ്രശ്‌നം ഉദ്ധവിനെതിരെയല്ല; ഈ നേതാവ് പ്രശ്‌നക്കാരന്‍, തകര്‍ച്ചയ്ക്ക് കാരണം ഇങ്ങനെശിവസേനയിലെ പ്രശ്‌നം ഉദ്ധവിനെതിരെയല്ല; ഈ നേതാവ് പ്രശ്‌നക്കാരന്‍, തകര്‍ച്ചയ്ക്ക് കാരണം ഇങ്ങനെ

ടീസ്ത സെതല്‍വാദ് ഗുജറാത്ത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന് നേതൃത്വം കൊടുത്തത് അഹമ്മദ് പട്ടേല്‍ ആണെന്നും പോലീസ് പറഞ്ഞു. ഗുജറാത്ത് കലാപത്തിന് ശേഷം ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും, അതിനായിട്ടാണ് ഇവര്‍ ഗൂഢാലോചന നടത്തിയതെന്നും എസ്‌ഐടി വ്യക്തമാക്കി.

1

മുപ്പത് ലക്ഷം രൂപ തീസ്ത സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ എത്തിച്ച് നല്‍കിയെന്നും അന്വേഷണ സംഘം പറയുന്നു. എസ്‌ഐടി അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മുന്‍ രാജ്യസഭാംഗവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്നു അഹമ്മദ് പട്ടേല്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് വ്യാജരേഖകള്‍ നല്‍കിയെന് നകേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തീസ്ത സെതല്‍വാദ്, ആര്‍ബി ശ്രീകുമാര്‍ സഞ്ജീവ് ഭട്ട് എന്നിവരാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അന്നത്തെ ബിജെപി സര്‍ക്കാരിനുമെതിരെ ഗൂഢാലോചന നടത്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നത്.

2

അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന ഒരു പ്രമുഖ ദേശീയ പാര്‍ട്ടിയുടെ നേതാക്കളെ പലപ്പോഴും ടീസ്ത കാണാറുണ്ടായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇത് ബിജെപിയിലെ സീനിയര്‍ നേതാക്കളെ കലാപക്കേസില്‍ കുടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. ഇത് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്. ഷബാനയ്ക്കും ജാവേദിനും മാത്രം എന്തുകൊണ്ട് രാജ്യസഭയിലേക്ക് അവസരം നല്‍കുന്നതെന്നും, തനിക്ക് എന്തുകൊണ്ട് സീറ്റ് തരുന്നില്ലെന്നും, ടീസ്ത ചോദിച്ചതായി സാക്ഷികളുണ്ടെന്ന് എസ്‌ഐടി പറഞ്ഞു.

3

കലാപം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷം ടീസ്തയും സഞ്ജീവ് ഭട്ടും ദില്ലിയില്‍ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്ത് കേന്ദ്രത്തില്‍ അധികാരത്തിരുന്ന പാര്‍ട്ടിയുടെ മറ്റ് ചില ദേശീയ നേതാക്കളുമായി ടീസ്ത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ പല പ്രമുഖ ബിജെപി നേതാക്കളെയും കലാപക്കേസില്‍ പ്രതിയാക്കാന്‍ ഈ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായിരുന്നതായി സത്യമാങ്മൂലത്തില്‍ പ്രത്യേക അന്വേഷണ സംഘം അവകാശപ്പെട്ടിട്ടുണ്ട്. അഹമ്മദ് പട്ടേലുമായി നടന്ന കൂടിക്കാഴ്ച്ച ശേഷമാണ് ടീസ്തയ്ക്ക് പണം ലഭിച്ചത്. പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ ടീസ്തയ്ക്ക് കൈമാറിയതായുള്ള സാക്ഷിമൊഴിയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4

ആദ്യ കൂടിക്കാഴ്ച്ചയ്ക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അഹമ്മദാബാദിലെ ഷാഹിബാഗിലുള്ള സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് അഹമ്മദ് പട്ടേല്‍ 25 ലക്ഷം രൂപ ടീസ്ത സെതല്‍വാദിന് നല്‍കി. ഈ പണം കലാപ ബാധിതകരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തതായി സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. രാജ്യസഭാ അംഗമാകാന്‍ ടീസ്ത ആഗ്രഹിച്ചിരുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘം വിശദീകരിച്ചിട്ടുണ്ട്. ഇതിലാണ് ജാവേദ് അക്തര്‍, ശബാന ആസ്മി എന്നിവരുടെ കാര്യം പറയുന്നത്. അതേസമയം എസ്‌ഐടിയുടെ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ പറഞ്ഞു.

5

ജീവനോടെയില്ലാത്ത ഒരാളുടെ പേര് വാര്‍ത്തകളും തലക്കെട്ടുകളും സെന്‍സേഷനാക്കുകയാണ്. പറഞ്ഞ കാര്യങ്ങളെ പ്രതിരോധിക്കാന്‍ പിതാവ് ഇന്നില്ല. കുടുംബത്തിലൊരാളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നില്ലെന്നും മുംതാസ് പറഞ്ഞു. ഗൂഢമായ ലക്ഷ്യത്തോടെയുള്ള എസ്‌ഐടിയുടെ ആരോപണങ്ങളെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കലാപത്തിന്റെ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുത്താനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എസ്‌ഐടി അവരുടെ രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍

Recommended Video

cmsvideo
  ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India
  English summary
  teesta setalvad received 30 lakh rs at ahmed patel's behest after gujarat riots says sit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X