കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെഹല്‍ക്ക കേസ്; കോടതി ഷോമയുടെ മൊഴിയെടുക്കും

  • By Meera Balan
Google Oneindia Malayalam News

പനാജി: തെഹല്‍ക്ക കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി തെഹല്‍ക്ക മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഷോമ ചൗധരി ഇന്ന് (2013 ഡിസംബര്‍ 7) ഗോവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ളാസ് കോടതിയില്‍ ഹാജരാക്കും. തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയ ബലാത്സംഗ കേസിലാണ് ഷോമയുടെ മൊഴി കോടതി രേഖപ്പെടുത്തുന്നത്.

ഡിസംബര്‍ ആറ് വെള്ളിയാഴ്ച രാത്രി തന്നെ ദില്ലിയില്‍ നിന്നും ഷോമ ഗോവയില്‍ എത്തിയിരുന്നു. ബലാത്സംഗം കേസ് മൂടിവയ്ക്കാന്‍ ഷോമ ചൗധരി ശ്രമിച്ചുവെന്നാണ് പീഡനത്തിനിരയായ മാധ്യമപ്രവര്‍ത്തക പരാതിപ്പെട്ടിരിയ്ക്കുന്നത്. ഇക്കാര്യം ഷോമ പലതവണ നിഷേധിച്ചിരുന്നു.

Shoma

ലൈംഗികാരോപണ കേസില്‍ അകപ്പെട്ട തെഹല്‍ക്കയില്‍ നിന്ന് പലരും രാജി വയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച മൂന്ന് സാക്ഷികളെ കോടി വിസ്തരിച്ചിരുന്നു. ഗോവയില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗെ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഡിസംബര്‍ ഒന്ന് ശനിയാഴ്ചയാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.

English summary
Former Tehelka managing editor Shoma Chaudhury arrived at a Goa court on Saturday to record her statement in the alleged rape case filed against the news weekly's founder-editor Tarun Tejpal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X