ലൈംഗികവിവാദം: തേജ്പാലിന് നേരെ ആക്രമണശ്രമം
പനാജി: സഹപ്രവര്‍ത്തകയായ യുവ മാധ്യമപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി എന്ന ആരോപണം നേരിടുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് നേരെ ആക്രമണ ശ്രമം. കേസുമായി ബന്ധപ്പെട്ട് കോടതിയലെത്തിയപ്പോഴാണ് ആക്രമണം ശ്രമം നടന്നത്.
രാവിലെ കോടതിയിലെത്തിയ തേജ്പാല്‍ കേസ് പരിഗണിക്കുന്നതിനിടെ ഇടവേളയില്‍ കോടതിക്കു പുറത്തിറങ്ങിയപ്പോഴാണ് സംഭവം. എന്നാല്‍ തേജ്പാലിന് ചുറ്റും സുരക്ഷവലയം തീര്‍ത്തതുകൊണ്ട് പൊലീസ് ആക്രമണത്തെ ചെറുത്തു. ആക്രമിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.

ജാമ്യാപേക്ഷ പരിഗണിക്കുന്ന ഗോവ സെഷന്‍സ് കോടതിയില്‍ രാവിലെ പത്ത് മണിയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് തേജ്പാല്‍ എത്തിയത്. തേജ്പാലിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാം എന്നും അറസ്റ്റ് ഒഴിവാക്കണമെന്നും അദ്ദേഹത്തില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പരാതിക്കാരി താമസിക്കുന്ന മുംബൈയിലേക്കും തേജ്പാല്‍ പോകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു.
എന്നാല്‍ തേജ്പാലിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നത് ജാമ്യം നല്‍കാനുള്ള കാരണമല്ല. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തേജ്പാല്‍ പരിഹസിക്കുകയാണ്. തേജ്പാന്‍ കുറ്റം ചെയ്തതിന് തെളിവുകളുണ്ടെന്നും അതിനാല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.
വൈകിട്ടോടെ കോടതി ജാമ്യാപേക്ഷയില്‍ തീരുമാനും വ്യക്തമാക്കും. ഗോവയിലെ ഒരു ഹോട്ടല്‍ ലിഫ്റ്റില്‍ വച്ച് തേജ്പാല്‍ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് കേസ്.


Click it and Unblock the Notifications