തെഹല്‍ക്ക പീഡനം; പെണ്‍കുട്ടിയുടെ സമ്മതത്തോടെ?
പനാജി:സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്‌ററഡിയിലായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാപാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും അന്ന് നടന്നതെല്ലാം പെണ്‍കുട്ടിയുടെ പൂര്‍ണ സമ്മതത്തോടെയുമായിരുന്നെന്നാണ് തേജ് പാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച ഇക്കാര്യം പറഞ്ഞത്.
ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിയ്ക്കുന്നത്. അന്വേഷണവുമായി തരുണ്‍ തേജ്പാല്‍ സഹകരിയ്ക്കുന്നുണ്ടെന്ന് മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അന്ന് നടന്ന സംഭവം തേജ്പാല്‍ നിഷേധിയ്ക്കുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയായിരുന്നുവെന്ന് മാത്രം.

പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത് പോലെ ബലാത്ക്കാരം നടന്നിട്ടില്ലെന്നാണ് തേജ്പാല്‍ പറയുന്നത്. ഡിസംബര്‍ ഒന്ന് ശനിയാഴ്ചയാണ് തേജ്പാല്‍ പൊലീസ് കസ്റ്റഡിയിലാകുന്നത്. ആറ് ദിവസത്തേയ്ക്കാണ് റിമാന്റ്. വെള്ളിയാഴ്ചയോട് കൂടി റിമാന്റ് അവസാനിയ്ക്കും.
റിമാന്റിലായ തേജ്പാല്‍ അധിക സമയവും വൈദ്യപരിശോധനയ്ക്കായി വിവിധയിടങ്ങളിലായിരുന്നു. ഞായറാഴ്ച മുതലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്ത് തുടങ്ങിയത്. തെഹല്‍ത്ത മുന്‍ എംഡി ഷോമ ചൗധരിയ്ക്കും പരാതിക്കാരിയായ പെണ്‍കുട്ടിയ്ക്കും ഇമെയില്‍ അയച്ച കാര്യം തേജ്പാല്‍ പൊലീസിനോട് സമ്മതിച്ചു.












Click it and Unblock the Notifications