പീഡനം; തെഹല്‍ക എഡിറ്റര്‍ തേജ്പാല്‍ രാജിവെച്ചു
ദില്ലി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്ന് തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രാജിവെച്ചു. ആറ് മാസത്തേക്കാണ് തരുണ്‍ തേജ്പാല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നത്. മാനേജിംഗ് എഡിറ്ററായ സോമ ചൗധരി തേജ്പാലിന്റെ അഭാവത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കും.
തെഹല്ക്കയിലെ ജീവനക്കാരി മാനേജിംഗ് എഡിറ്റര്‍ക്ക് എഴുതിയ കത്തിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് പറയുന്നതായും തല്ക്കാലം എഡിറ്ററുടെ ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതായും തേജ്പാല്‍ അറിയിച്ചു. തെഹല്‍ക്കയുടെ പേര് മോശമാകാന്‍ കാരണക്കാരനായതിലും തേജ്പാല്‍ ഖേദം പ്രകടിപ്പിച്ചു.

തനിക്കെതിരെ മോശമായ പെരുമാറ്റം തേജ്പാലിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി കാണിച്ച് കഴിഞ്ഞയാഴ്ചയാണ് തെഹല്ക്കയിലെ തന്നെ മാധ്യമപ്രവര്‍ത്തക പരാതി ഉന്നതിച്ചത്. രണ്ട് തവണ ഇവര്‍ക്കെതിരെ അപമാനശ്രമം ഉണ്ടായതായി ഇവരുടെ സുഹൃത്തും വെളിപ്പെടുത്തിയിട്ടുണ്ട്. തേജ്പാല്‍ എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞതോടെ പരാതിക്കാരി തുടര്‍നടപടികള്‍ ഉപേക്ഷിച്ചതായാണ് വിവരം.
സംഭവം തെഹല്‍ക്കയുടെ ആഭ്യന്തരകാര്യമാണ് എന്നും കൂടുതല്‍ അന്വേഷണങ്ങള്ക്കില്ലെന്നുമാണ് ഇത് സംബന്ധിച്ച് സ്ഥാപനത്തിന്റെ നിലപാട്. ഇന്ത്യയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്കിയ പ്രസിദ്ധീകരണമായ തെഹല്‍ക്കയുടെ സ്ഥാപക മെമ്പര്‍ കൂടിയാണ് തരുണ്‍ തേജ്പാല്‍. പ്രതിരോധ ഇടപാടുകളിലെ അഴിമതി, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തുടങ്ങി നിരവധി പൊന്തൂവലുകള് കരിയറിലുള്ള ജേര്‍ണലിസ്റ്റാണ് ഇദ്ദേഹം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications