കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം; തെഹല്‍ക എഡിറ്റര്‍ തേജ്പാല്‍ രാജിവെച്ചു

Google Oneindia Malayalam News

ദില്ലി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്ന് തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രാജിവെച്ചു. ആറ് മാസത്തേക്കാണ് തരുണ്‍ തേജ്പാല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നത്. മാനേജിംഗ് എഡിറ്ററായ സോമ ചൗധരി തേജ്പാലിന്റെ അഭാവത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കും.

തെഹല്‍ക്കയിലെ ജീവനക്കാരി മാനേജിംഗ് എഡിറ്റര്‍ക്ക് എഴുതിയ കത്തിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് പറയുന്നതായും തല്‍ക്കാലം എഡിറ്ററുടെ ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതായും തേജ്പാല്‍ അറിയിച്ചു. തെഹല്‍ക്കയുടെ പേര് മോശമാകാന്‍ കാരണക്കാരനായതിലും തേജ്പാല്‍ ഖേദം പ്രകടിപ്പിച്ചു.

Tarun Tejpal

തനിക്കെതിരെ മോശമായ പെരുമാറ്റം തേജ്പാലിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി കാണിച്ച് കഴിഞ്ഞയാഴ്ചയാണ് തെഹല്‍ക്കയിലെ തന്നെ മാധ്യമപ്രവര്‍ത്തക പരാതി ഉന്നതിച്ചത്. രണ്ട് തവണ ഇവര്‍ക്കെതിരെ അപമാനശ്രമം ഉണ്ടായതായി ഇവരുടെ സുഹൃത്തും വെളിപ്പെടുത്തിയിട്ടുണ്ട്. തേജ്പാല്‍ എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞതോടെ പരാതിക്കാരി തുടര്‍നടപടികള്‍ ഉപേക്ഷിച്ചതായാണ് വിവരം.

സംഭവം തെഹല്‍ക്കയുടെ ആഭ്യന്തരകാര്യമാണ് എന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്കില്ലെന്നുമാണ് ഇത് സംബന്ധിച്ച് സ്ഥാപനത്തിന്റെ നിലപാട്. ഇന്ത്യയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ പ്രസിദ്ധീകരണമായ തെഹല്‍ക്കയുടെ സ്ഥാപക മെമ്പര്‍ കൂടിയാണ് തരുണ്‍ തേജ്പാല്‍. പ്രതിരോധ ഇടപാടുകളിലെ അഴിമതി, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തുടങ്ങി നിരവധി പൊന്‍തൂവലുകള്‍ കരിയറിലുള്ള ജേര്‍ണലിസ്റ്റാണ് ഇദ്ദേഹം.

English summary
Tarun Tejpal, the Editor-in-Chief of investigative magazine Tehelka, has stepped down after allegations of sexual assault were made against him by a woman colleague.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X