കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്ര എടുക്കുന്നത് എക്കോണമി ക്ലാസ്, യാത്ര ബിസിനസ് ക്ലാസില്‍!

Google Oneindia Malayalam News

ദില്ലി: ഭൂമി ഇടപാടിലെ തട്ടിപ്പുകള്‍ക്ക് പുറമെ റോബര്‍ട്ട് വദ്രയുടെ വിമാനയാത്രകളും വിവാദമാകുന്നു. സ്വകാര്യ വിമാനക്കമ്പനിയില്‍ നിന്നും ക്രമവിരുദ്ധമായി കോടികളുടെ ആനുകൂല്യം പറ്റി എന്നാണ് മിസ്റ്റര്‍ മരുമകനെതിരെ തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെറ്റ് എയര്‍വേയ്‌സില്‍ ഇക്കോണമി ക്ലാസില്‍ ടിക്കറ്റെടുത്ത ശേഷം വദ്ര ബിസിനസ് ക്ലാസുകളിലാണ് യാത്ര ചെയ്യാറുള്ളത് എന്നാണ് വെളിപ്പെടുത്തല്‍.

ഇത്തരത്തില്‍ നിരവധി തവണ റോബര്‍ട്ട് വദ്ര ജെറ്റ് എയര്‍വെയ്‌സില്‍ യാത്ര ചെയ്തിട്ടുണ്ടത്രെ. വദ്രയ്ക്ക് മാത്രമല്ല, സുഹൃത്തിനും ജെറ്റ് എയര്‍വെയ്‌സ് ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ ബിസിനസ് ക്ലാസിലേക്ക് മാറ്റിക്കൊടുത്തിട്ടുണ്ടത്രെ. സീറ്റ് ബുക്ക് ചെയ്തവരെ ഒഴിവാക്കി വരെ ജെറ്റ് വദ്രയ്ക്ക് ലണ്ടനിലേക്കും ഇറ്റലിയിലെ മിലാനിലേക്കും ഇത്തരത്തില്‍ ബിസിനസ് ക്ലാസ് സീറ്റ് ഒപ്പിച്ചുകൊടുത്തതായി റിപ്പോര്‍ട്ട് പറയുന്നു.

robert-priyanka

യു പി എ കേന്ദ്രം ഭരിക്കുന്ന കാലത്താണ് വദ്രയുടെ ഈ യാത്രകളില്‍ കൂടുതലും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയ്ക്ക് പുറമേ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, മുന്‍ വ്യോമയാന മന്ത്രി അജിത് സിംഗ്, മുന്‍ ഏവിയേഷന്‍ സെക്രട്ടറി കെ എന്‍ ശ്രീവാസ്തവ, മുന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ വി പി അഗര്‍വാള്‍ തുടങ്ങിയ പ്രമുഖരും തെഹല്‍ക്കയുടെ പട്ടികയിലുണ്ട്.

ഭരത് ഭൂഷണ്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തിരിക്കവേ അമൃത്സറില്‍ നിന്നും ദില്ലിയിലേക്കാണ് സൗജന്യമായി വിമാനയാത്ര നടത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥിന്റെ ബന്ധുക്കളും ആനുകൂല്യം പറ്റി വിമാനയാത്ര തരപ്പെടുത്തിയവരില്‍ പെടുന്നു. മുംബൈ ആസ്ഥാനമായ സ്വകാര്യ വിമാനക്കമ്പനിയാണ് ജെറ്റ് എയര്‍വേയ്‌സ്. 74 കേന്ദ്രങ്ങളിലേക്കായി ജെറ്റിന്റെ 3000 ത്തോളം വിമാനങ്ങള്‍ പ്രതിദിനം സര്‍വ്വീസ് നടത്തുന്നുണ്ട്.

English summary
Tehelka Expose the VVIPs received favours from Jet Airways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X