തെഹല്‍ക്ക ലൈംഗിക വിവാദം: ഷോമാ ചൗധരി രാജിവച്ചു
ദില്ലി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗികാരോപണത്തെ തുടര്‍ന്ന് തെഹല്‍ക്ക മനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയും രാജിവച്ചു. സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് മാനേജിംഗ് എഡിറ്ററുടെ രാജി.
കേസില്‍ തേജ്പാലിനെ സംരക്ഷിക്കുന്നു എന്നാരോപിച്ച് ഏറെ പഴികള്‍ ഷോമാ ചൗധരിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടതും ഷോമയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് നശിപ്പിച്ചതിന് പ്രഥമ റിപ്പോര്‍ട്ടില്‍ ഷോമയുടെ പേരുമുണ്ടാകും എന്ന് സൂചന ലഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഷോമയെ ഒമ്പത് മണിക്കൂറോളം ഗോവ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ ലാപ്ടോപ്പും ഐപാഡും
അടക്കമുള്ള സാധനങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് എടുക്കുകയും ചെയ്തു. ഷോമ ചൗധരി തേജ്പാലിനെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് നേരത്തെ മുതിര്‍ന്ന് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ തെഹല്‍ക്കയില്‍ നിന്ന് രാജി വച്ചിരുന്നു.
അതേസമയം തേജ്പാലിന് ഗോവ പൊലീസിന് മുന്നില്‍ ഹാജരാകാനുള്ള സമയ പരിധി വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ ഹാജരാകാത്ത പക്ഷം അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഗോവാ പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദില്ലി പൊലീസ് വെള്ളിയാഴ്ച വിധി പറയും. ആരോപണം പൂര്‍ണമായും കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ഒഴുവാക്കാന്‍ നാല് മാസത്തെ മുന്‍കൂര്‍ ജാമ്യത്തിന് തേജ്പാലിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗോവ പൊലീസ് അറിയിക്കുകയായിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications