കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെഹല്‍ക്ക ലൈംഗിക വിവാദം: ഷോമാ ചൗധരി രാജിവച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗികാരോപണത്തെ തുടര്‍ന്ന് തെഹല്‍ക്ക മനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയും രാജിവച്ചു. സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് മാനേജിംഗ് എഡിറ്ററുടെ രാജി.

കേസില്‍ തേജ്പാലിനെ സംരക്ഷിക്കുന്നു എന്നാരോപിച്ച് ഏറെ പഴികള്‍ ഷോമാ ചൗധരിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടതും ഷോമയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് നശിപ്പിച്ചതിന് പ്രഥമ റിപ്പോര്‍ട്ടില്‍ ഷോമയുടെ പേരുമുണ്ടാകും എന്ന് സൂചന ലഭിച്ചിരുന്നു.

Shoma Chaudhury

കേസുമായി ബന്ധപ്പെട്ട് ഷോമയെ ഒമ്പത് മണിക്കൂറോളം ഗോവ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ ലാപ്‌ടോപ്പും ഐപാഡും
അടക്കമുള്ള സാധനങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് എടുക്കുകയും ചെയ്തു. ഷോമ ചൗധരി തേജ്പാലിനെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് നേരത്തെ മുതിര്‍ന്ന് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ തെഹല്‍ക്കയില്‍ നിന്ന് രാജി വച്ചിരുന്നു.

അതേസമയം തേജ്പാലിന് ഗോവ പൊലീസിന് മുന്നില്‍ ഹാജരാകാനുള്ള സമയ പരിധി വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ ഹാജരാകാത്ത പക്ഷം അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഗോവാ പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദില്ലി പൊലീസ് വെള്ളിയാഴ്ച വിധി പറയും. ആരോപണം പൂര്‍ണമായും കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ഒഴുവാക്കാന്‍ നാല് മാസത്തെ മുന്‍കൂര്‍ ജാമ്യത്തിന് തേജ്പാലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗോവ പൊലീസ് അറിയിക്കുകയായിരുന്നു.

English summary
Tehelka sexual assault case: Managing Editor Shoma Chaudhury resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X