അസം റൈഫിള്‍സില്‍ കോടികളുടെ അഴിമതി; തെളിവുകളുമായി തെഹല്‍ക...ദൃശ്യങ്ങള്‍
ദില്ലി: പഴയ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സ്ത്രീപീഡന കേസില്‍ അറസ്റ്റിലായെങ്കിലും ഇന്ത്യന്‍ മാധ്യമ രംഗത്ത് തങ്ങള്‍ക്ക് ഇപ്പോഴും സ്ഥാനമുണ്ടെന്ന് തെഹല്‍ക വീണ്ടും തെളിയിച്ചു. ഇത്തവണ അസം റൈഫിള്‍സിലെ വന്‍ അഴിമതിക്കഥയാണ് തെഹല്‍ക പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
അസം റൈഫിള്‍സില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് തെഹല്‍ക വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വിട്ടിരിക്കുന്നത്. അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിന്റെ ഡയറക്ടര്‍ ജനറല്‍ വരെ കൈക്കൂലി കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ തെഹല്‍ക പുറത്ത് വിടുന്നു. ഓപ്പറേഷന് ഹില്‍ടോപ് എന്ന പേരിലാണ് തെഹല്‍ക അഴിമതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അസം റൈഫിള്‍സില്‍ നടക്കുന്നത്. ഇതിനായി കരാറുകാരില്‍ നിന്ന് 30 ശതമാനം വരെ ഉദ്യോഗസ്ഥര്‍ കമ്മീഷന് പറ്റുന്നതായാണ് തെഹല്‍ക പുറത്ത് വിടുന്നത്. ഇത്തരത്തില്‍ കമ്മീഷന് വാങ്ങി മാത്രം പല ഉദ്യോഗസ്ഥരും കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.
<center><iframe width="100%" height="450" src="//www.youtube.com/embed/-t_NbXmjLwM" frameborder="0" allowfullscreen></iframe></center>
എന്‍ഡിഎ സര്‍ക്കാര്‍ ആദ്യം അധികാരത്തിലെത്തിയ 2001 ല്‍ ആയിരുന്നു രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് തെഹല്‍കയുടെ ആദ്യ ഒളിക്യാമറ ഓപ്പറേഷന് പുറത്ത് വരുന്നത്. തരുണ്‍ തേജ്പാല്‍ ആയിരുന്നു അന്ന് എഡിറ്റര്‍. ഓപ്പറേഷന് വെസ്റ്റ് എന്‍ഡ് എന്ന് പേരിട്ട ആ ഒളിക്യാമറ ഓപ്പറേഷനും പൊളിച്ചെഴുതിയത് സൈനിക മേഖലയിലെ അഴിമതിക്കഥകളായിരുന്നു. തരുണിന് ശേഷം മാത്യു സാമുവല്‍ ആണ് തെഹല്‍കയുടെ എഡിറ്ററായി ചുമതലയേറ്റത്.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ തെഹല്‍ക വീണ്ടും ഒരു ഒളിക്യാമറ ഓപ്പറേഷനുമായി രംഗത്തെത്തിയതിനെ പലരീതിയിലാണ് വ്യാഖ്യാനിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications