കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം റൈഫിള്‍സില്‍ കോടികളുടെ അഴിമതി; തെളിവുകളുമായി തെഹല്‍ക...ദൃശ്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പഴയ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സ്ത്രീപീഡന കേസില്‍ അറസ്റ്റിലായെങ്കിലും ഇന്ത്യന്‍ മാധ്യമ രംഗത്ത് തങ്ങള്‍ക്ക് ഇപ്പോഴും സ്ഥാനമുണ്ടെന്ന് തെഹല്‍ക വീണ്ടും തെളിയിച്ചു. ഇത്തവണ അസം റൈഫിള്‍സിലെ വന്‍ അഴിമതിക്കഥയാണ് തെഹല്‍ക പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.

അസം റൈഫിള്‍സില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് തെഹല്‍ക വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വിട്ടിരിക്കുന്നത്. അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിന്റെ ഡയറക്ടര്‍ ജനറല്‍ വരെ കൈക്കൂലി കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ തെഹല്‍ക പുറത്ത് വിടുന്നു. ഓപ്പറേഷന്‍ ഹില്‍ടോപ് എന്ന പേരിലാണ് തെഹല്‍ക അഴിമതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Assam Rifles

കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അസം റൈഫിള്‍സില്‍ നടക്കുന്നത്. ഇതിനായി കരാറുകാരില്‍ നിന്ന് 30 ശതമാനം വരെ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ പറ്റുന്നതായാണ് തെഹല്‍ക പുറത്ത് വിടുന്നത്. ഇത്തരത്തില്‍ കമ്മീഷന്‍ വാങ്ങി മാത്രം പല ഉദ്യോഗസ്ഥരും കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

<center><iframe width="100%" height="450" src="//www.youtube.com/embed/-t_NbXmjLwM" frameborder="0" allowfullscreen></iframe></center>

എന്‍ഡിഎ സര്‍ക്കാര്‍ ആദ്യം അധികാരത്തിലെത്തിയ 2001 ല്‍ ആയിരുന്നു രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് തെഹല്‍കയുടെ ആദ്യ ഒളിക്യാമറ ഓപ്പറേഷന്‍ പുറത്ത് വരുന്നത്. തരുണ്‍ തേജ്പാല്‍ ആയിരുന്നു അന്ന് എഡിറ്റര്‍. ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന് പേരിട്ട ആ ഒളിക്യാമറ ഓപ്പറേഷനും പൊളിച്ചെഴുതിയത് സൈനിക മേഖലയിലെ അഴിമതിക്കഥകളായിരുന്നു. തരുണിന് ശേഷം മാത്യു സാമുവല്‍ ആണ് തെഹല്‍കയുടെ എഡിറ്ററായി ചുമതലയേറ്റത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ തെഹല്‍ക വീണ്ടും ഒരു ഒളിക്യാമറ ഓപ്പറേഷനുമായി രംഗത്തെത്തിയതിനെ പലരീതിയിലാണ് വ്യാഖ്യാനിക്കുന്നത്.

English summary
Tehelka's sting operation exposes Assam Rifles' scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X