കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിട്ടയറായിട്ടും റിട്ടയറാകാത്ത തഹസില്‍ദാര്‍!

Google Oneindia Malayalam News

കൊല്‍ക്കത്ത: പേര് മിഹിര്‍ലാല്‍ ദാസ്. കൊല്‍ക്കത്ത സ്വദേശി. മിഡ്‌നാപ്പൂരിലെ തഹസില്‍ദാറായിരുന്നു. കണക്കനുസരിച്ച് 1996 സെപ്തംബറില്‍ റിട്ടയറാകേണ്ടതാണ് കക്ഷി. പക്ഷേ റിട്ടയറായില്ല. 2004 ല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് കണ്ടുപിടിച്ചപ്പോഴേക്കും ആളുടെ വയസ്സ് അറുപതും കഴിഞ്ഞ് 68 ല്‍ എത്തിയിരുന്നു. സംഗതി കണ്ടുപിടിച്ചപ്പോഴേക്കും വൈകിപ്പോയി. അങ്ങനെ 2004 ല്‍ അറുപത്തെട്ടാമത്തെ വയസ്സിലാണ് മിഹിര്‍ലാല്‍ ദാസ് സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തത്.

അത് ഒരു കാര്യം. എന്നാല്‍ ശരിക്കുള്ള തമാശ അതല്ല. കൂടുതലായി പണിയെടുത്ത 8 വര്‍ഷം ദാസ് എവിടെയാണ് ചെലവഴിച്ചതെന്ന അന്വേഷണത്തിലാണ് പശ്ചിമബംഗാളിലെ ഭൂവകുപ്പ് ഇപ്പോള്‍. ആരുടെ നോട്ടക്കുറവ് കൊണ്ടാണ് മിഹിര്‍ലാല് ദാസിന് എട്ട് വര്‍ഷത്തെ സര്‍വ്വീസ് കൂട്ടിക്കിട്ടിയതെന്ന് പത്ത് വര്‍ഷമായിട്ടും കണ്ടുപിടിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലത്രെ. വെറുതെയാണോ സര്‍ക്കാര്‍ കാര്യം മുറപോലെ എന്നൊരു ചോല്ല് തന്നെ നാട്ടുകാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

west-bengal

1996 സെപ്തംബറിന് ശേഷം വാങ്ങിയ ശമ്പളം തിരിച്ചടക്കണമെന്ന് വരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴാണ് സംഗതിയുടെ കിടപ്പ് കഥാനായകനും മനസിലായത്. സര്‍വ്വീസില്‍ കൂടുതല്‍ കാലം ഇരുന്നത് തെറ്റ് തന്നെ. എന്നാല്‍ പണിയെടുത്തിട്ടാണ് താന്‍ ഇക്കാലമത്രയും ശമ്പളം വാങ്ങിയത്. അതുകൊണ്ട് വാങ്ങിയ ശമ്പളം തിരിച്ചുചോദിക്കുന്നത് ശരിയല്ല എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

1996 സെപ്തംബറിന് ശേഷമുള്ള എട്ട് വര്‍ഷത്തെ ദാസിന്റെ സര്‍വ്വീസിനെ റീ - എംപ്ലോയ്‌മെന്റ് വിഭാഗത്തില്‍ പെടുത്തി തടിയൂരാനാണ് സാമ്പത്തിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച തെറ്റ് ഒതുക്കിത്തീര്‍ക്കാന്‍ മമതാ ബാനര്‍ജിയുടെ സര്‍ക്കാരിന് വലിയ താല്‍പര്യവുമില്ല. ഭൂവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് ഒരു പക്ഷവും അഡ്മിനിസ്േ്രട്രറ്റീവ് വകുപ്പിന്റെ അനാസ്ഥയാണ് ഇതെന്ന് മറുപക്ഷവും പറയുന്നു.

English summary
Tehsildar worked 8 years after retirement in West Bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X