കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുഷ്യന്ത് ചൗട്ടാല എന്നെ ഒറ്റിക്കൊടുത്തു: പാര്‍ട്ടി വിടുമെന്ന് തേജ് ബഹാദൂര്‍ യാദവ്

Google Oneindia Malayalam News

ഹരിയാണ: ജന്നായക് ജനതാ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവ്. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച തേജ്ബഹാദൂര്‍ യാദവ് ബിജെപി- ജെജെപി സഖ്യ രൂപീകരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബറിലാണ് ജെജെപി തലവന്‍ ദുഷ്യന്ത് ചൗട്ടാലയുടെ സാന്നിധ്യത്തില്‍ യാദവ് ജെജെപിയില്‍ ചേരുന്നത്. ബിജെപിയുമായി ജെജെപി സഖ്യം രൂപീകരിച്ചതിന് പിന്നാലെ ജെജെപി വിടുന്നതായി പ്രഖ്യാപിച്ച് യാദവ് വീഡിയോ പുറത്തിറക്കുകയായിരുന്നു.

ജോളി ജോണ്‍സണ് നല്‍കിയ സിലിയുടെ ആ 40 പവന്‍ സ്വര്‍ണ്ണം എവിടെ; ഒടുവില്‍ ഉത്തരം കണ്ടെത്തി പോലീസ്ജോളി ജോണ്‍സണ് നല്‍കിയ സിലിയുടെ ആ 40 പവന്‍ സ്വര്‍ണ്ണം എവിടെ; ഒടുവില്‍ ഉത്തരം കണ്ടെത്തി പോലീസ്

 ഒറ്റിക്കൊടുപ്പോ?

ഒറ്റിക്കൊടുപ്പോ?

ബിജെപിക്ക് വാതില്‍ തുറന്നുനല്‍കിയതിലൂടെ ദുഷ്യന്ത് ചൗട്ടാല ഹരിയാണയിലെ ജനങ്ങളെയും തന്നെയും ഒറ്റുകൊടുക്കുകയാണെന്നുമാണ് യാദവ് ആരോപിക്കുന്നത്. ബിജെപിയെ പിന്തുണച്ച് ചൗട്ടാല മുന്നോട്ട് പോകുകയാണെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും യാദവ് കൂട്ടിച്ചേര്‍ക്കുന്നു.

ഉപമുഖ്യമന്ത്രി പദത്തിന് വേണ്ടിയോ?

ഉപമുഖ്യമന്ത്രി പദത്തിന് വേണ്ടിയോ?

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റിലാണ് ജെജെപി വിജയിച്ചത്. വെള്ളിയാഴ്ചയാണ് ജെജെപി ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നേടുന്നതില്‍ ബിജെപിയും പരാജയപ്പെട്ടിരുന്നു. ബിജെപി ദുഷ്യന്ത് ചൗട്ടാലക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ധാനം ചെയ്തതോടെ ഇരു പാര്‍ട്ടികളും ചേര്‍ന്ന് സഖ്യം പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ശനിയാഴ്ച ഗവര്‍ണറെ കാണുമെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കിയത്. ഇതിനിടെ ഖട്ടറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.

 വീഡിയോ വിവാദം

വീഡിയോ വിവാദം

ബിഎസ്എഫ് ജവാന്മാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് യാദവിനെ സര്‍വീസില്‍ പുറത്താക്കുന്നത്. സോഷ്യല്‍ മീഡീയയില്‍ യാദവ് പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായതോടെയാണ് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സൈന്യം നീങ്ങുന്നത്.

സര്‍വീസില്‍ നിന്ന് പുറത്തേക്ക്

സര്‍വീസില്‍ നിന്ന് പുറത്തേക്ക്

2017ലാണ് ബിഎസ്എഫ് ക്യാമ്പുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടുള്ള യാദവിന്റെ വീഡിയോ പുറത്തുവരുന്നത്. സര്‍വീസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി യാദവ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഹരിയാണ- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജെജെപിക്കൊപ്പം ചേരുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി, സമാജ് വാദിപാര്‍ട്ടി, ആര്‍എല്‍ഡി എന്നിവയുള്‍പ്പെട്ട മഹാസഖ്യത്തിന് കീഴില്‍ യാദവിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചിരുന്നു.

English summary
Tej Bahadur quits JJP over Dushyant Chautala's alliance with BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X