തേജ് പ്രതാപും ഐശ്വര്യ റായിയും വിവാഹ മോചിതരാകുന്നു; ആഢംബര വിവാഹത്തിന്റെ അന്ത്യം ഇങ്ങനെ...
ദില്ലി: ലാലു പ്രസാദ് യാദവിന്റെ മകനും ആർജെഡി നേതാവുമായ തേജ് പ്രതാപും ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയിം വിവാഹ മോചനത്തിനൊരുങ്ങുന്നു. ഏതാനും നാളുകളായി ഇരുവരും പിരിയുകയാണെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. റ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ഇന്ത്യ ട്യുഡേ റിപ്പോർട്ട് ചെയ്യുന്നു.
2018 മേയ് 12ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വലിയ ആര്‍ഭാടമായാണ് തേജ് പ്രതാപിന്റെയും ഐശ്വര്യ റായിയുടെയും വിവാഹം നടന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയിലിലായിരുന്ന ലാലു പ്രസാദ് യാദവും വിവാഹത്തിൽ പങ്കെടുക്കാൻ പരോളിൽ ഇറങ്ങിയിരുന്നു.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ലാലു പ്രസാദ് യാദവിനെ കാണാനായി വിവാഹ വേദി അലങ്കോലമാക്കിയതും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേസമയം ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായ് രാഷ്ട്രീയത്തിലിറങ്ങുന്നു എന്ന സൂചനയും പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications