Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുപ്രസാദ് യാദവിന്റെ മകൻ കഞ്ചാവിനടിമ; വിചിത്ര സ്വഭാവം, ചിലപ്പോൾ ബ്ലൗസും പാവാടയും ധരിക്കും!

പട്ന: ലാലു പ്രസാദ് യാദവിന്റെ ഇളയമകൻ തേജ് പ്രതാപിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാഷ്ട്രീയ പരമായും കുടുംബ പരമായും വിവാദത്തിൽപ്പെട്ട വ്യക്തിയാണ് തേജ് പ്രതാപ്. വിവാദ മോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിന്നിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലിലായതിനുശേഷം ഇളയമകൻ തേജസ്വി യാദവാണ് പാർട്ടിയുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്.

അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ തേജ് പ്രതാപ് യാദവ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ നിന്ന് രാജിവെച്ചതും വലിയ ചർച്ചയായിരുന്നു. തേജ് പ്രതാപിന്റെ വിവാഹ ജീവിതവും വലിയ സന്തോഷത്തിലായിരുന്നില്ല. വിവാഹമോചിതനാകാനുള്ള തന്‍റെ തീരുമാനം കുടുംബം അംഗീകരിക്കുന്നത് വരെ വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി പോയ സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്ന് ഭാര്യതന്നെ വെളിപ്പെടുത്തിയതാണ് ചർച്ചയായത്.

വിചിത്ര സ്വഭാവമുള്ളയാൾ

വിചിത്ര സ്വഭാവമുള്ളയാൾ

തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്നും വിചിത്രമായ സ്വഭാവങ്ങളുള്ള ആളാണെന്നും ഭാര്യ ഐശ്വര്യ റായി വെളിപ്പടുത്തി. തേജ് പ്രതാപുമായുള്ള വിവാഹമോചന ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയിലാണ് ഭാര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുകയും താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്ന് അവകാശപ്പെടുകയും ചെയ്യാറുണ്ടെന്നും ഭാര്യ പറയുന്നു.

മയക്കുമരുന്നിന് അടിമ

മയക്കുമരുന്നിന് അടിമ

തേജ് പ്രതാപുമായുള്ള വിവാഹത്തിനു ശേഷം ഉ‍ടൻ തന്നെ തേജ്പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് വ്യക്തമായതായതായും ഭാര്യ ഐശ്യര്യ പറയുന്നു. വിവാഹത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ത്തന്നെ ദൈവങ്ങളുടെ വേഷം ധരിക്കുന്ന പതിവ് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അവർ പറയുന്നു. അത് മാത്രമല്ല മയക്ക് മരുന്ന് ഉപയോഗിച്ചാൽ ബ്ലൗസും പാവാടയും ഇട്ട് പെൺവേഷം കെട്ടും നീളമുള്ള മുടിയും വെക്കുമെന്ന് അവർ കോടതിയിൽ പറഞ്ഞു.

കഞ്ചാവ് ഭഗവാന്റെ പ്രസാദം

കഞ്ചാവ് ഭഗവാന്റെ പ്രസാദം

കഞ്ചാവ് ഭഗവാന്റെ പ്രസാദമാണ്. അത് ഉപയോഗിക്കാൻ പാടില്ലെന്ന് പറയാൻ പാടില്ലെന്നാണ് തേജ് പ്രതാപ് പലപ്പോഴും പറഞ്ഞിരുന്നതെന്നും ഐശ്വര്യ പറയുന്നു. ഇത്ത്രം പ്രവൃത്തികളെല്ലാം അദ്ദേഹത്തിന്റെ സഹോദരിയുടെയും മാതാവിന്റെയും ശ്രദ്ധയിൽ പെടുത്തിരുന്ന. എന്നാൽ എല്ലാം മാറുമെന്ന ആശ്വാസ വാക്ക് മാത്രമാണ് ലഭിച്ചതെന്നും ഐശ്വര്യ വിവാഹ മോചന ഹർജിയിൽ വ്യക്തമാക്കുന്നു.

വിവാഹം നടന്നത് 2018ൽ

വിവാഹം നടന്നത് 2018ൽ

കുറേ നാൾ കാത്തിരുന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് ഐശ്വര്യ പറയുന്നു. തുടർന്നാണ് വിവാഹ മോചന ഹർജി നൽകിയത്. 2018 മേയ് മാസത്തിലാണ് തേജ് പ്രതാപും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസത്തിനു ശേഷം പട്നയിലെ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കുകയായിരുന്നു. ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് ഞങ്ങള്‍. വിവാഹത്തിന് മുമ്പ് തന്നെ ഇത് മാതാപിതാക്കളോട് പറഞ്ഞതാണ്. എന്നാല്‍ തന്നെ ആരും അന്ന് കേട്ടില്ല. ഇപ്പോഴും താന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല എന്ന് നേരത്തെ തേജ് പ്രതാവ് യാദവ് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തിരുന്നു.

കടുത്ത മാനസിക സമ്മർദ്ദം

കടുത്ത മാനസിക സമ്മർദ്ദം

തന്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെ കുറിച്ച് തേജ് പ്രതാപ് യാദവ് മോശമായി സംസാരിക്കാറുണ്ടെന്നും ഐശ്വര്യ പറയുന്നു. ഭക്ഷണം പാകം ചെയ്യാനും കുടുംബം പുലർത്താനും മാത്രമാണ് വിധിക്കപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. തേജും കുടുംബവും തന്നെ തകർക്കാൻ നോക്കുകയാണെന്നും, ശാരീരികവും മാനസികവും വൈകാരികവുമായ അക്രമങ്ങൾക്കിടയിലുമാണ് ജീവിക്കുന്നതെന്നും ഐശ്വര്യ റായ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+