Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർജെഡിക്ക് പണികൊടുക്കാൻ കോൺഗ്രസ്; തേജ് പ്രതാപ് യാദവ് കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങും

പട്ന; ബിഹാറിൽ ഈ മാസം 30 ന് രണ്ട് മണ്ഡലങ്ങളിലാണ് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജെഡിയുവിന്റെ സിറ്റിംഗ് സീറ്റുകളായ താരാപൂർ, കുശേശ്വർസ്ഥാൻ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഉപതിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിലെ അംഗങ്ങളായ കോൺഗ്രസും ആർജെഡിയും തനിച്ചാണ് ഇക്കുറി മത്സരിക്കുന്നത്. സീറ്റ് വിഭജനത്തെ തുടർന്നുള്ള തർക്കത്തെ തുടർന്നായിരുന്നു ഇത്. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പിൽ ആർജെഡിക്ക് 'പണികൊടുക്കാൻ' ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്.

1

ദർഭംഗയിലെ കുശേശ്വരസ്ഥാൻ സീറ്റ് തങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. 2020 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാവായ അശോക് കുമാർ ആയിരുന്നു സ്ഥാനാർ്ഥി. എന്നാൽ 7000 ത്തോളം വോട്ടുകൾക്ക് അശോക് പരാജയപ്പെട്ടു. അതേസമയയം നേരിയ വ്യത്യാസത്തിൽ കൈവിട്ട സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു കോൺഗ്രസ് ലക്ഷ്യം.

2

എന്നാൽ ഇക്കാര്യം ആർജെഡിക്ക് മുന്നിൽ അവതരിപ്പിച്ചെങ്കിലും കോൺഗ്രസിന്റെ ആവശ്യം പാർട്ടി അംഗീകരിച്ചില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അർഹിക്കുന്നതിലും കൂടുതൽ സീറ്റുകൾ നൽകിയതാണ് മഹാസഖ്യം തിരിച്ചടി നേരിടാൻ കാരണമായതെന്ന് പാർട്ടിയിൽ ആ്ഷേപം ഉണ്ട്. അതിനാൽ രണ്ട് സീറ്റുകളിൽ തങ്ങൾ തന്നെ മത്സരിക്കുമെന്ന് ആർജെഡി വ്യക്തമാക്കി.

3

അതേസമയം രണ്ടു സീറ്റുകളിലും വിജയിക്കാനായാൽ എൻഡിഎയിലെ ചെറിയ കക്ഷികളെ അടർത്തിയെടുത്ത് ഭരണം പിടിക്കാമെന്നാണ് ആർ ജെ ഡിയുടെ കണക്ക് കൂട്ടൽ.അതിനിടെ ആർജെഡിയുമായി ഇടഞ്ഞ സാഹചര്യത്തിൽ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധച്ച് ഏറെ നിർണായകമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

4

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള സകല തന്ത്രവും പയറ്റുകയാണ് നേതൃത്വം. ഇതിന്റെ ഭാഗമായി ജന അധികാർ ലോക്താന്ത്രിക് പാർട്ടി നേതാവും യാദവ വിഭാഗത്തിനിടയിൽ ശക്തനായ നേതാവുമായ പപ്പു യാദവിന്റെ പാർട്ടിയുടെ പിന്തുണ ഉറപ്പിച്ചിരിക്കുകയാണ് .

5

ഇതോടൊപ്പം തന്നെ ലാലുവിന്റെ മകനും ആർജെഡി നേതാവുമായ തേജ് പ്രദാപിനെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണത്തിനായി എത്തിക്കാനും തിരുമാനമായിട്ടുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാനായി കോൺഗ്രസ് വർക്കിം പ്രസിഡന്റ് അശോക് റാമും തേജ് പ്രദാപും കൂടിക്കാഴ്ച നടത്തിയിരുന്നു. അശോകിന്റെ മകനായ അതിരേഖ് കുമാറാണ് കുശ്വശ്വരയിൽ സ്ഥാനാർത്ഥി.

6

തേജ് പ്രതാപ് തന്റെ ഇളയ സഹോദരനും ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവുമായി അത്ര നല്ല ബന്ധത്തിലല്ല. പാർട്ടിയുടെ നിയന്ത്രണത്തിനായി സഹോദരങ്ങൾക്കിടയിൽ തമ്മിൽ വലിയ തർക്കം നിലനിൽക്കുന്നുണ്ട്. നേരത്തെ പിതാവ് ലാലു പ്രസാദ് യാദവിനെ തേജസ്വി ദില്ലിയിൽ തടവിലിട്ടിരിക്കുകയാണെന്ന് പേര് പറയാതെ തേജ് പ്രതാപ് ആരോപിച്ചിരുന്നു. ആർജെഡിയുടെ ദേശീയ അധ്യക്ഷനാവാൻ സ്വപ്നം കാണുന്നവരാണ് ഇതിന് പി്നനിൽ എന്നായിരുന്നു തേജ് പ്രദാപ് ആരോപിച്ചത്.

7

അതേസമയം ഈ തർക്കങ്ങൾക്കിടെ കഴിഞ്ഞ ദിവസം തേജ് പ്രദാപിനെ ആർജെഡിയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്നൊഴിവാക്കിയിരുന്നു. ലാലുവിന്റെ മൂത്ത മകൾ മിസ ഭാരതിയേയും ഒഴിവാക്കപ്പെട്ടിരുന്നു. പാർട്ടി നേതൃത്വത്തിൽ നിനന് തൻറെ സഹോദരങ്ങളെ തേജസ്വി മാറ്റി നിർത്തുകയായണെന്ന ആരോപണമായിരുന്നു ഇതോടെ ഉയർന്നത്.അതിനിടെ കഴിഞ്ഞ ദിവസം തേജ് പ്രതാപ് ആർജെഡിയുടെ ഭാഗമല്ലെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്നും മുതിർന്ന ആർജെഡി നേതാവും വൈസ് പ്രസിഡന്റുമായ ശിവാനന്ദ് തിവാരി കിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ കോൺഗ്രസ് നീക്കം.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
    8

    ബിഹാറിൽ തനിച്ച് വലിയ ശക്തിയാകാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായിട്ടാണ് സിപിഐ നേതാവും മുൻ ജെഎൻയു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർമാനുമായ കനയ്യ കുമാറിനെ കോൺഗ്രസ് പാർട്ടിയിൽ എത്തിച്ചത്. 2025 ലക്ഷ്യം വെച്ച് കനയ്യയ്ക്ക് പ്രത്യേക ചുമതല കോൺഗ്രസ് നൽകുമെന്നാണ് കണക്കാക്കപെടുന്ന്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+