തേജസ് എക്സ്പ്രസിലെ ഹെഡ്ഫോണുകള് മോഷണം പോകുന്നു; ഇനി 30 രൂപയുടെ ഹെഡ്ഫോണ്
ദില്ലി: പുതുതായി ട്രാക്കിലിറക്കിയ തേജസ് എക്സ്പ്രസിലെ ഹെഡ്ഫോണുകള് വ്യാപകമായി മോഷണം പോകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വിലകുറഞ്ഞ ഹെഡ്ഫോണുകള് വിതരണം ചെയ്യാന്‍ തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മുംബൈ ഗോവ റൂട്ടില്‍ അത്യാധുനിക സൗകര്യങ്ങളുമായി തേജസ് എക്സ്പ്രസ് ഓട്ടം ആരംഭിച്ചത്.
എന്നാല്‍, രണ്ടുദിവസത്തിനകംതന്നെ ഇന്ത്യക്കാര്‍ ട്രെയിനിലെ സൗകര്യങ്ങളെല്ലാം നശിപ്പിച്ചു തുടങ്ങിയിരുന്നു. അഞ്ച് തവണ ട്രിപ്പ് കഴിയുമ്പോഴേക്കും 337 ഹെഡ്ഫോണുകളാണ് മോഷണം പോയത്. യാത്രക്കാരുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സ്ക്രീനുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 200 രൂപ വിലവരുന്ന മികച്ച ഹെഡ്ഫോണുകളാണ് മോഷണം പോയതെന്നാണ് റിപ്പോര്‍ട്ട്.

ഹെഡ്ഫോണുകളുടെ വില ടിക്കറ്റില്‍ ഈടാക്കിയിട്ടുണ്ടെന്നും ആയതിനാല്‍ അവ കൊണ്ടുപോകാമെന്നാണ് പലരും ധരിച്ചിരിക്കുന്നതെന്ന് റെയില്‍വെ പറയുന്നു. മോഷണം പോയ ഹെഡ്ഫോണുകള്‍ക്ക് പകരം 30 രൂപയുടെ ഹെഡ്ഫോണുകളാണ് ഇനി വിതരണം ചെയ്യുക. ഇവ മോഷ്ടിച്ചാലും റെയില്‍വേയ്ക്ക് നഷ്ടമുണ്ടാകില്ലെന്നാണ് അധികൃതരുടെ നിലപാട്.
അതേസമയം, ഹെഡ്ഫോണുകള് മോഷ്ടിക്കുന്നതും സ്ക്രീനുകള്‍ കേടുവരുത്തുന്നതും ട്രെയിനില്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണെന്നും റിപ്പോര്‍ട്ടുണ്ട്. മോശം ഭക്ഷണവും വൈഫൈ ലഭിക്കാത്തതും വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. വലിയ തുക ഈടാക്കുന്ന ട്രെയിനിലെ അസൗകര്യത്തില്‍ യാത്രക്കാര്‍ രോഷാകുലരാണ്. ഇതേ നിലവാരമാണ് തുടരുന്നതെങ്കില്‍ സാധാരണ ട്രെയിനിന്റെ അവസ്ഥയിലേക്ക് തേജസ് ട്രെയിനും ദിവസങ്ങള്‍ക്കുള്ളില്‍ മാറിയേക്കുമെന്നും യാത്രക്കാര്‍ പറയുന്നു.
-
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?











Click it and Unblock the Notifications