കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീശ പോലും മുളക്കാത്ത പ്രായത്തിലാണ് അഴിമതി!!ബിജെപിക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഒടുവില്‍ തേജസ്വി യാദവ് മൗനം വെടിഞ്ഞു. തനിക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ക്കെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രിയും മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് പ്രതികരിച്ചു.

14-ാം വയസ്സില്‍ താന്‍ അഴിമതി തുടങ്ങിയാതായണ് ബിജെപി പറയുന്നത്. ആ പ്രായത്തില്‍ തനിക്ക് മീശ പോലും മുളച്ചിട്ടില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു. 2004 ല്‍ ആണ് താന്‍ അഴിമതി നടത്തിയതെന്ന് ബിജെപി പറയുന്നു. അന്ന് തനിക്ക് 14 വയസ്സു മാത്രമാണ് പ്രായമെന്നാണ് തേജസ്വി വ്യക്തമാക്കിയത്.

tejaswiyadav

പാട്‌ന,ദില്ലി,റാഞ്ചി,പുരി,ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ലാലുപ്രസാദ്, ഭാര്യ റാബ്രി ദേവി, എന്നിവരുടെയും ലാലുവിന്റെ ബന്ധുക്കളുടെയും വീടുകളില്‍ സിബിഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. അഴിമതിയാരോപണത്തെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ലാലുപ്രസാദിനും ഭാര്യക്കും പുറമേ മകള്‍ മിസാ ഭാരതി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെയും അഴിമതിയാരോപണമുണ്ട്.

2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍, ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി)യുടെ ഹോട്ടല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ലേലത്തില്‍ സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയാണ് എന്നതാണ് ആരോപണം. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു ഇടപാട്.

English summary
Tejashwi Yadav breaks silence on corruption charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X