കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് തേജസ്വി യാദവ്, മറുപടി നൽകി ബിജെപി

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. അതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വികസന വിഷയത്തിലാണ് തേജസ്വി യാദവ് മുഖ്യമന്ത്രിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നത്. സംവാദത്തിന്റെ സമയവും സ്ഥലവും നിതീഷ് കുമാറിന് തീരുമാനിക്കാമെന്നും തേജസ്വി യാദവ് പറഞ്ഞു.

'അർഹിക്കുന്നതിനും മുകളിൽ, പരിഗണന കിട്ടുന്നില്ല പോലും, മാങ്ങാത്തൊലി', വിജയ് യേശുദാസിനെതിരെ സംവിധായകൻ'അർഹിക്കുന്നതിനും മുകളിൽ, പരിഗണന കിട്ടുന്നില്ല പോലും, മാങ്ങാത്തൊലി', വിജയ് യേശുദാസിനെതിരെ സംവിധായകൻ

കഴിഞ്ഞ 15 വര്‍ഷമായി ബീഹാര്‍ ഭരിക്കുകയാണ് നിതീഷ് കുമാര്‍. ഈ 15 വര്‍ഷക്കാലത്തെ സംസ്ഥാനത്തെ വികസനത്തെ കുറിച്ച് സംവാദത്തിനാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ തേജസ്വി യാദവ് മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചത്. ബീഹാറിലെ വൈശാലിയില്‍ നിന്നാണ് ജനാധിപത്യത്തിന്റെ തുടക്കമെന്നും അതിനാല്‍ ഈ സംവാദ പരിപാടി യഥാര്‍ത്ഥത്തില്‍ ഒരു പതിവാക്കേണ്ടതാണെന്നും തേജസ്വി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ സംവാദം നടക്കേണ്ടതാണെന്നും തേജസ്വി പറഞ്ഞു.

bihar

സംസ്ഥാനത്തെ വികസന പ്രശ്‌നങ്ങളില്‍ ജനം രോഷം പൂണ്ടിരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. മഹാസഖ്യം ഇക്കുറി സുരക്ഷിതമായ ഭൂരിപക്ഷത്തോടെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആര്‍ജെഡി നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പരിപാടികളിലെല്ലാം ബീഹാറിലെ തൊഴിലില്ലായ്മയും കുടിയേറ്റ തൊഴിലാളി പ്രശ്‌നങ്ങളും അടക്കമാണ് തേജസ്വി യാദവ് സര്‍ക്കാരിനെതിരെയുളള ആയുധമായി ഉപയോഗിക്കുന്നത്.

അതേസമയം നിതീഷ് കുമാറിനോടുളള തേജസ്വി യാദവിന്റെ പരസ്യ സംവാദത്തിനുളള വെല്ലുവിളിയോട് ബീഹാറില്‍ ജെഡിയുവിന്റെ സഖ്യകക്ഷിയായ ബിജെപി പ്രതികരിച്ചിട്ടുണ്ട്. ബീഹാറിലെ വികസനം സംബന്ധിച്ച് തേജസ്വി യാദവിനോട് എവിടെ വെച്ച് വേണമെങ്കിലും സംവാദത്തിന് തയ്യാറാണ് എന്നാണ് മുന്‍ ബീഹാര്‍ ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിത്യാനന്ദ് റായ് പ്രതികരിച്ചിരിക്കുന്നത്.

30 സീറ്റുകൾക്ക് വേണ്ടി മുസ്ലീം ലീഗ്, മധ്യ-തെക്കന്‍ കേരളത്തില്‍ കൂടി വേരുറപ്പിക്കാൻ നീക്കം30 സീറ്റുകൾക്ക് വേണ്ടി മുസ്ലീം ലീഗ്, മധ്യ-തെക്കന്‍ കേരളത്തില്‍ കൂടി വേരുറപ്പിക്കാൻ നീക്കം

നിതീഷ് കുമാര്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആണെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളില്‍ ആണെന്നും നിത്യാനന്ദ് റായ് പറഞ്ഞു. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയ്യതികളിലായിട്ടാണ് ബീഹാര്‍ നിയമസഭയിലെ 243 സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് സംസ്ഥാനത്തെ വോട്ടെണ്ണല്‍.

ഹൈന്ദവ വോട്ടിനായി തുലാഭാര ത്രാസ് തലയിൽ വീഴ്ത്താൻ അറിയുന്ന ത്രികാലജ്ഞാനി, തരൂരിനെതിരെ ശോഭാ സുരേന്ദ്രൻഹൈന്ദവ വോട്ടിനായി തുലാഭാര ത്രാസ് തലയിൽ വീഴ്ത്താൻ അറിയുന്ന ത്രികാലജ്ഞാനി, തരൂരിനെതിരെ ശോഭാ സുരേന്ദ്രൻ

English summary
Tejashwi Yadav challenges Bihar CM Nitish Kumar for open debate on development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X