കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് ദിനത്തില്‍ തേജസ്വിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; ദുര്‍ഗാ പൂജക്കിടെ വെടി,ആ പോലീസുകാരി ആര്

Google Oneindia Malayalam News

ദില്ലി: ദുര്‍ഗാപൂജ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് നിതീഷ് കുമാറിന്റെ സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്തി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ദുര്‍ഗദേവി പ്രതിമ നിമജ്ഞനം ചെയ്യാനെത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. 18കാരന്‍ വെടിയേറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ബിഹാറിലെ മുങ്കറിലുണ്ടായ ഈ സംഭവത്തില്‍ സര്‍ക്കാര്‍ തുടരുന്ന മൗനമാണ് തേജസ്വി ചോദ്യം ചെയ്തത്. എന്താണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി എന്ത് ചെയ്യുന്നു. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരാണ് ബിഹാര്‍ ഭരിക്കുന്നത്. അവര്‍ക്ക് ഈ സംഭവത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലേ. ഈ മൗനം തെളിയിക്കുന്നത് അവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട് എന്നാണെന്നും തേസജ്വി യാദവ് കുറ്റപ്പെടുത്തി.

16

ദുര്‍ഗാ പൂജയുടെ ഭാഗമായുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത് തിങ്കളാഴ്ചയാണ്. ഇവിടെ നടന്ന വെടിവയ്പ്പ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയോടയാണ് തേജസ്വി ഉപമിച്ചത്. ആരാണ് വെടിവയ്ക്കാന്‍ നിങ്ങള്‍ക്ക് നിര്‍ദേശം തന്നത്. ആരാണ് ജനറല്‍ ഡയര്‍ ആകാന്‍ നിങ്ങളോട് ആവശ്യപ്പെട്ടത്. ട്വീറ്റ് ചെയ്തു എന്നതിനപ്പുറം സുശീല്‍ കുമാര്‍ മോദി എന്തു ചെയ്തു എന്ന് ജനങ്ങളോട് പറയണം. ജനങ്ങളെ വെടിവച്ച് കൊല്ലുന്നത് വലിയ പ്രശ്‌നമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിക്കണം. വിശ്വാസികള്‍ക്ക് നേരെ ലാത്തി വീശിയ വനിതാ പോലീസ് ഓഫീസറെ ഞങ്ങള്‍ക്ക് അറിയാം. ജെഡിയു നേതാവിന്റെ മകളാണത് എന്നും പേര് പറയാതെ തേജസ്വി യാദവ് വ്യക്തമാക്കി. എസ്പി ലിപി സിങിനെയാണ് തേജസ്വി ഉദ്ദേശിച്ചത്.

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്

എസ്പിയെയും കളക്ട്രേയും ഉടന്‍ സ്ഥലം മാറ്റണം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹൈക്കോടതിയുടെ മേല്‍ന്നോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം ബിഹാറില്‍ കാട്ടുഭരണം ആയിരുന്നു എന്നാണ് ബിജെപി പ്രചരിപ്പിക്കാറ്. എന്നാല്‍ നിതീഷ് ഭരണത്തില്‍ ബിഹാറില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു എന്ന് വരുത്തുകയാണ് തേജസ്വി ചെയ്യുന്നത്. 71 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് പുരോഗമിക്കവെയാണ് തേജസ്വി പുതിയ വിഷയം തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നവംബര്‍ 3നാണ്. മൂന്നാം ഘട്ടം 7നും. ഫല പ്രഖ്യാപനം നവംബര്‍ 10ന് നടക്കും.

Recommended Video

cmsvideo
Bihar Election Phase 1 :ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം | Oneindia Malayalam

English summary
Tejashwi Yadav Condemns Munger Firing on Bihar First Phase Voting day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X