നിതീഷ് കുമാറിനെതിരെ ഉള്ളിയാക്രമണം; അപലപിച്ച് തേജസ്വി യദവ്
പാറ്റ്ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജെഡിയു മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഉള്ളിയേറുണ്ടായ സംഭവത്തെ അപലപിച്ച് ആര്‍ജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഉള്ളിയേറുണ്ടായ സംഭവത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഇത്തരത്തിലുള്ള ആക്രമങ്ങള്‍ക്ക് പകരം ജനങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും തേജസ്വി യാദവ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ദിവസം മധുബാനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ജനക്കൂട്ടത്തിനിടയില്‍ നിന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ ജനക്കൂട്ടത്തില്‍ നിന്നും ഉള്ളിയേറുണ്ടായത്. നിതീഷിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതീഷിനു ചുറ്റും വലയം തീര്‍ത്ത് ഉള്ളിയേറില് നിന്നും രക്ഷിക്കുകയായിരുന്നു. സുരക്ഷാ സേന അക്രമകാരിയെ പിന്നീട് പിടികൂടി. സംഭംവത്തിനു ശേഷം പ്രസംഗം തുടര്‍ന്ന നിതീഷ്കുമാര്‍ അവന് പോകട്ടെ, അവനെ ആരും ശ്രദ്ധിക്കണ്ട എന്നുമാത്രമാണ് പറഞ്ഞത്.

ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞടുപ്പ് പ്രചരണം ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 53.1% റെക്കോഡ് പോളിങ്ങാണ്് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28ന് കഴിഞ്ഞിരുന്നു. ആവസാന ഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിന് നടക്കും. നംവംബര്‍ 10നാണ് ഫലം പ്രഖ്യാപിക്കുക. ബീഹാറില്‍ നിലവിലെ ഭരണപക്ഷമായ ജെഡിയു-ബീജെപി സഖ്യവും തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യവും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications