കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ്‌ കുമാറിനെതിരെ ഉള്ളിയാക്രമണം; അപലപിച്ച്‌ തേജസ്വി യദവ്‌

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ ജെഡിയു മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ ഉള്ളിയേറുണ്ടായ സംഭവത്തെ അപലപിച്ച്‌ ആര്‍ജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്‌. മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ ഉള്ളിയേറുണ്ടായ സംഭവത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഇത്തരത്തിലുള്ള ആക്രമങ്ങള്‍ക്ക്‌ പകരം ജനങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും തേജസ്വി യാദവ്‌ ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ദിവസം മധുബാനിയില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെയാണ്‌ ജനക്കൂട്ടത്തിനിടയില്‍ നിന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ ജനക്കൂട്ടത്തില്‍ നിന്നും ഉള്ളിയേറുണ്ടായത്‌. നിതീഷിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതീഷിനു ചുറ്റും വലയം തീര്‍ത്ത്‌ ഉള്ളിയേറില്‍ നിന്നും രക്ഷിക്കുകയായിരുന്നു. സുരക്ഷാ സേന അക്രമകാരിയെ പിന്നീട്‌ പിടികൂടി. സംഭംവത്തിനു ശേഷം പ്രസംഗം തുടര്‍ന്ന നിതീഷ്‌കുമാര്‍ അവന്‍ പോകട്ടെ, അവനെ ആരും ശ്രദ്ധിക്കണ്ട എന്നുമാത്രമാണ്‌ പറഞ്ഞത്‌.

tejaswi
സംസ്ഥാനത്തെ തൊഴിലില്ലായ്‌മയും അതിഥി തൊഴിലാളികളോടുള്ള അവഗണന തുടങ്ങി ജനങ്ങള്‍ നിരന്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതുകൊണ്ടാണ്‌ മുഖ്യമന്ത്രിക്കെതിരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന്‌ തേജസ്വി പറഞ്ഞു. ലോക്‌ഡൗണ്‍ സമയത്ത്‌ അതിഥി തൊഴിലാളികളോട്‌ അത്രയും ക്രൂരമായ സമീപനമാണ്‌ ബീഹാര്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും തേജസ്വി യാദവ്‌ കുറ്റപ്പെടുത്തി. ഒരു ഘട്ടത്തില്‍ അതിഥി തൊഴിലാളികളെ ക്രിമിലുകള്‍ എന്നു പോലും സര്‍ക്കാര്‍ കുറ്റപ്പെടുത്തി .ബീഹാറിലെ ജനങ്ങള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ അതിന്‌ തയാറാവുന്നില്ലെന്നും ആര്‍ ജെ ഡി നേതാവ്‌ പറഞ്ഞു.മൂന്നാ ഘട്ടത്തില്‍ വലിയ വോട്ടടുപ്പ്‌ നടക്കുമെന്നാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്‌. ആ വോട്ടുകള്‍ നിതീഷ്‌ കുമാറിനെ അധികാരത്തില്‍ നിന്നും പറഞ്ഞയക്കുമെന്നും തേജസ്വി യാദവ്‌ പ്രത്യാശ പ്രകടിപ്പിച്ചു.
ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞടുപ്പ്‌ പ്രചരണം ആണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 53.1% റെക്കോഡ്‌ പോളിങ്ങാണ്‌്‌ സംസ്ഥാനത്ത്‌ രേഖപ്പെടുത്തിയത്‌. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ ഒക്ടോബര്‍ 28ന്‌ കഴിഞ്ഞിരുന്നു. ആവസാന ഘട്ട വോട്ടെടുപ്പ്‌ നവംബര്‍ ഏഴിന്‌ നടക്കും. നംവംബര്‍ 10നാണ്‌ ഫലം പ്രഖ്യാപിക്കുക. ബീഹാറില്‍ നിലവിലെ ഭരണപക്ഷമായ ജെഡിയു-ബീജെപി സഖ്യവും തേജസ്വി യാദവ്‌ നയിക്കുന്ന ആര്‍ജെഡി-കോണ്‍ഗ്രസ്‌ സഖ്യവും തമ്മില്‍ കനത്ത പോരാട്ടമാണ്‌ നടക്കുന്നത്‌.

English summary
Tejashwi Yadav condemns onion hurling against Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X