കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയം; രാജിക്കൊരുങ്ങി തേജസ്വി യാദവ്, എംഎൽഎമാർ രാജിസന്നദ്ധത തള്ളി!

Google Oneindia Malayalam News

പാറ്റ്ന: ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭ നേതൃത്വ പദവിയിൽ നിന്ന് രാജിവെക്കാനൊരുങ്ങി ആർജെഡി നേതാവ് തേജസ്വി യാദവ്. എന്നാൽ രാജി സന്നദ്ധത എംഎൽഎമാർ ഒന്നടങ്കം തള്ളി. തേജസ്വി യാദവാണ് നേതാവെന്ന് ആർജെഡി എംഎൽഎമാർ വ്യക്തമാക്കി.

<strong> ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും!!</strong> ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും!!

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം പൊതുവേദിയിൽ തേജസ്വി എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം ജൂൺ 28ന് ആരംഭിച്ച നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ വ്യാഴാഴ്ചയാണ് ആദ്യമായി പങ്കെടുക്കുകയായിരുന്നു.

Tejaswi Yadav

സംസ്ഥാനത്ത് മസ്തിഷ്കജ്വരം മൂലം 154 കുട്ടികളുടെ ജീവൻ നഷടപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് എൻഡിഎ എംഎൽഎമാരാണ് രാജിവെക്കേണ്ടത്. അല്ലാതെ നിയമസഭയിലെ പ്രതിപക്ഷ നേതാവായ തേജസ്വിയല്ല രാജിവയ്ക്കേണ്ടതെന്ന് ആർജെഡി എംഎൽഎമാർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാറിലെ പ്രതിപക്ഷ നേതാവുമായി തേജസ്വി യാദവ് സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. തേജസ്വി എവിടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പോലും പലഘട്ടത്തിലും ഉത്തരം മുട്ടുന്ന അവസ്ഥയായിരുന്നു.

English summary
Tejashwi Yadav had offered to resign as the leader of the legislative party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X