കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർജെഡി- ജെഡിയു ഭിന്നിപ്പ് രൂക്ഷമാകുന്നു!!! പ്രശ്ന പരിഹാര ശ്രമവുമായി സോണിയ ഗാന്ധി!!!

സോണിയാ ഗാന്ധി നിതീഷ്കുമാറുമായും ലാലുവുമായും ഫോണില്‍ സംസാരിച്ചെന്നു സൂചന

  • By Ankitha
Google Oneindia Malayalam News

പാട്ന: അഴിമതി ആരോപണത്തെ തുടർന്ന് ബീഹാറിലെ ആർജെഡിയു -ജെഡിയു സഖ്യത്തിൽ തർക്കം മൂർച്ഛിക്കുമ്പോൾ പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെടുന്നു.അഴിമതി ആരോപണം നേരിടുന്ന ബീഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ രാജി ആവശ്യപ്പെട്ടാണ് ആര്‍‌.ജെ.ഡി- ജെ.ഡി.യു ഭിന്നത രൂക്ഷമായത്.രാജി വച്ച് ശേഷം അഴിമതി ആരോപണം നീക്കേണ്ടത് തേജസ്വിയുടെ കടമയാണെന്നാവര്‍ത്തിച്ച് ജെ.ഡി.യു നേതൃത്വം വീണ്ടും രംഗത്തെത്തിട്ടുണ്ട്.

jdu-rjd

അതിനിടെയാണ് ഇരു പാര്‍‌ട്ടികളും തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി മധ്യസ്ഥ ശ്രമം തുടങ്ങിയത്.കെട്ടിച്ചമച്ചുണ്ടാക്കിയ അഴിമതി ആരോപണങ്ങളാണ് തനിക്കും, പിതാവായ ലാലുപ്രസാദ് യാദവിനും മറ്റു കുടുംബാഗങ്ങള്‍ക്കും നേരെ ഉന്നയിക്കുന്നതെന്നാണ് ബീഹാര്‍ ഉപമുഖ്യയായ തേജസ്വി യാദവിന്‍റെ വാദം. അതേസമയം തേജസ്വിയാദവ് പാര്‍ട്ടി നേതൃത്വത്തോട് രാജി സന്നദ്ധത അറിയച്ചതായും സൂചനയുണ്ട്.

അരോപണത്തിന് പിന്നിൽ ബിജെപി

അരോപണത്തിന് പിന്നിൽ ബിജെപി

ലാലു പ്രസാദ് യാദലിനും കുടുംബത്തിനുമെതിരെയുള്ള അഴിമതി ആരോപണത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും , ബി ജെപി അദ്യക്ഷന്‍‌ അമിത്ഷായുടെയും ഗൂഢാലോചനയുണ്ടെന്നു മകനും ബീഹാർ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഈ സാഹചര്യത്തില്‍ തേജസ്വി യാദവ് രാജിവെക്കേണ്ടതില്ലെന്നാണ് ആര്‍ ജെ ഡി നേതൃത്വത്തിന്‍റെ തീരുമാനം.

സോണിയ ഗാന്ധിയുടെ ഇടപെടൽ

സോണിയ ഗാന്ധിയുടെ ഇടപെടൽ

ആഴിമതി ആരോപണത്തിന്റെ പേരിൽ ബീഹാറിലെ ഭരണ സഖ്യകക്ഷികളായ ജെഡിയു- ആർജെഡി എന്നിവരുടെ ഭിന്നിപ്പ് കടുത്ത പശ്ചാത്തലത്തിലാണ് പ്രശ്ന ഹരിഹാരത്തിനായി സോണിയാ ഗന്ധിയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി നിതീഷ്കുമാറുമായും ലാലുവുമായും ഫോണില്‍ സംസാരിച്ചെന്നും പ്രശ്നം പറഞ്ഞ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

ബീഹാറിലെ തർക്കം ബിജെപിക്ക് മുതൽ കൂട്ടാകും

ബീഹാറിലെ തർക്കം ബിജെപിക്ക് മുതൽ കൂട്ടാകും

ബീഹാറിലെ പാർട്ടി പോര് ബിജെപിക്കു മുതൽ കൂട്ടാകുമെന്നു സൂചന. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനവും , രാഷ്ട്പതി തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇരു പാര്‍ട്ടികളുടെയും പോര് പ്രതിപക്ഷ ചേരിയില്‍ ബലക്ഷയമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സോണിയാ ഗന്ധിയുടെ ഇടപെടലെന്നും സൂചനയു

രാജി കടുപ്പിച്ച് ജെഡിയു

രാജി കടുപ്പിച്ച് ജെഡിയു

ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെച്ചു പുറത്തു പോകണമെന്നുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആര്‍ജെഡി ഉള്‍പ്പെട്ട ഭരണ മുന്നണിയിലെ പ്രാധന പാര്‍ട്ടിയായ ജെഡിയു.

രാജി ആവശ്യമില്ലെന്ന് ആര്‍ജെഡി

രാജി ആവശ്യമില്ലെന്ന് ആര്‍ജെഡി

അഴിമതി ആരോപണത്തിൽ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ആര്‍ജെഡി. തേജസ്വി രാജിവെക്കേണ്ട കാര്യമില്ലെന്ന് എംഎല്‍മാര്‍ യോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.

ലാലുവിനും കുടുംബത്തിനുമെതിരെയുള്ള അഴിമതി കേസ്

ലാലുവിനും കുടുംബത്തിനുമെതിരെയുള്ള അഴിമതി കേസ്

ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്ത് റാഞ്ചിയിലെയും പുരിയിലെയും ബിഎന്‍ആര്‍ ഹോട്ടലുകളുടെ വികസനവും നടത്തിപ്പും പട്‌ന ആസ്ഥാനമായുള്ള സുജാത ഹോട്ടല്‍സിന് നല്‍കിയെന്ന കേസിലാണ് യാദവിനും ഭാര്യക്കും മകനുമെതിരെ സിബിഐ കേസ് എടുത്തിരിക്കുന്നത്.

English summary
Bihar’s deputy chief minister Tejashwi Yadav might step down over corruption allegations to save the ruling alliance, sources said on Friday in the first signs of a compromise after a bitter week-long standoff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X