• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തിലെ വലിയ പാര്‍ട്ടിയാണ് ബിജെപി; 30 കോപ്റ്ററുകളിലാണ് പ്രചാരണം, ആഞ്ഞടിച്ച് തേജസ്വി

പട്‌ന: ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ശക്തിപ്പെടുകയാണ്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കളെ കളത്തിലിറക്കിയാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. പ്രതിപക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചാണ് മോദി കഴിഞ്ഞ ദിവസം തന്റെ പ്രസംഗങ്ങളില്‍ കത്തികയറിയത്. ലാലു പ്രസാദ് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ബിഹാറില്‍ കാട്ടുഭരണം ആയിരുന്നുവെന്ന് പരിഹസിച്ച മോദി, കാട്ടു രാജ്യത്തിലെ യുവരാജാവാണ് തേജസ്വി എന്നും കുറ്റപ്പെടുത്തിയുരുന്നു.

എന്നാല്‍ ഇന്ന് തേജസ്വി യാദവ് മോദിക്ക് മറുപടിയുമായി രംഗത്തുവന്നു. പ്രധാനമന്ത്രി മോദി ബിഹാറിലെ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന് തേജസ്വി പറഞ്ഞു. ബിഹാറിന്റെ യഥാര്‍ഥ വിഷയങ്ങള്‍ അഴിമതി, തൊഴിലില്ലായ്മ, കുടിയേറ്റ ജോലിക്കാര്‍ നേരിടുന്ന വെല്ലുവിളി എന്നിവയാണ്. ഇവയൊന്നും മോദി പരാമര്‍ശിക്കുന്നേയില്ലെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് റിപോര്‍ട്ട്; പ്രതികരണവുമായി താരം, ആ കുറിപ്പ് പാതി ശരി

രാജ്യത്തെ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന് എന്തും പറയാം. അതിനൊന്നും മറുപടി പറയാന്‍ തനിക്കാവില്ല. പക്ഷേ, ബിഹാറിലെത്തിയ മോദി സംസ്ഥാനത്തിനുള്ള പ്രത്യേക പാക്കേജുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ടിയിരുന്നു. തൊഴിലില്ലായ്മ സംബന്ധിച്ചും അതുപോലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സംസാരിക്കണമായിരുന്നു എന്ന് തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. 30 ഹെലികോപ്റ്ററുകളാണ് അവര്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ അവരുടെ പ്രധാനമന്ത്രി സംസാരിക്കുന്നത് ഇത്തരത്തിലാണ്. കഷ്ടമാണിത്. എല്ലാം ജനങ്ങള്‍ക്ക് അറിയാം. യഥാര്‍ഥ വിഷയങ്ങളെ കുറിച്ച് മോദി സംസാരിക്കണമായിരുന്നു എന്നും 30കാരനായ തേജസ്വി യാദവ് പറഞ്ഞു.

രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ് തേജസ്വി യാദവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിട്ട്. എന്നാല്‍ മോദിയെ പോലൊരു വ്യക്തി തേജസ്വിയെ പേരെടുത്ത് വിമര്‍ശിച്ചത് ബിജെപിയുടെ ആശങ്കയാണ് എടുത്ത് കാണിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ആശങ്കാകുലരാണ് എന്ന് മഹാസഖ്യത്തിലെ നേതാക്കളും അവകാശപ്പെടുന്നു.

തേജസ്വി യാദവ് പങ്കെടുക്കുന്ന റാലികളിലെല്ലാം വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. എന്നാല്‍ നിതീഷ് കുമാറിന്റെ റാലികള്‍ നേരെ മറിച്ചാണ്. ഇതാണ് എന്‍ഡിഎയിലെ ആശങ്കയ്ക്ക് കാരണം. തേജസ്വി തരംഗമാണ് പല ഭാഗങ്ങളിലുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും മോദിയില്‍ വിശ്വാസമുള്ളവരാണ് ബിഹാറിലെ ജനത എന്നാണ് അടുത്തിടെ പുറത്തുവന്ന സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. അതിന് മുമ്പ് തുടര്‍ച്ചയായി തേജസ്വിയുടെ പിതാവ് ലാലുവും മാതാവ് റാബ്‌റി ദേവിയും ഭരിച്ചിരുന്നു. ഈ കാലഘട്ടമാണ് മോദിയുള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കള്‍ പ്രചാരണത്തില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയം.

cmsvideo
  Poling Is Underway at Bihar in The First Phase Election | Oneindia Malayalam

  English summary
  Tejashwi Yadav reply to Narendra Modi Jungle Raj Ka Yuvraj Jibe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X