ബാഹുബാലിയോ?ഭാരം കുറയ്ക്കണമെന്ന് മോദി..ജീപ്പ് പുഷ്പം പോലെ തള്ളി തേജസ്വി..വൈറൽ വീഡിയോ
ദില്ലി; ബാഹുബലി സ്റ്റൈലിൽ ജീപ്പ് തള്ളി നീക്കുന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രവർത്തകർക്കിടയിലും വൻ ഹിറ്റ്. വീട്ടുമുറ്റത്ത് വെച്ച് നടത്തുന്ന 'അഭ്യാസപ്രകടനം' അദ്ദേഹത്തിന്റെ ടീം തന്നെയാണ് പങ്കിട്ടത്. തേജസ്വിയോട് ശരീരം ഭാരം കുറച്ച് ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ യാദവിന്റെ വ്യത്യസ്ത രീതിയിലുള്ള വർക്കൗട്ടുകൾ.

ബാഹുബലി സിനിമയിൽ നടൻ പ്രഭാസിന്റെ കഥാപാത്രം വലിയ രഥം ഒറ്റയ്ക്ക് വലിച്ച് നീക്കുന്ന രംഗം തരംഗമായിരുന്നു. സമാന രീതിയിൽ ജീപ്പ് മുൻപോട്ടും പിറകോട്ടും തള്ളിയാണ് തേജസ്വി വർക്ക് ഔട്ട് ചെയ്യുന്നത്. തേജസ്വി യാദവിന്റെ പട്‌നയിലെ ഔദ്യോഗിക വസതിയിൽ നിന്ന് എടുത്ത വിഡിയോ തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ ടീം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.
ജുലൈ 12 നായിരുന്നു പ്രധാനമന്ത്രി മോദിയുമായി ആർജെഡി നേതാവിന്റെ കൂടിക്കാഴ്ച. ഇതിനിടയിലാണ് ഭാരം കുറയ്ക്കണമെന്ന ഉപദേശം പ്രധാനമന്ത്രി നൽകിയത്.നേരത്തേ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും തേജസ്വി യാദവ് പങ്കിട്ടിരുന്നു.
ഇതാണ് ദിൽഷ..ദിലുവിനെ എന്തുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമെന്ന് ഈ ഫോട്ടോകൾ പറയും..വൈറൽ ചിത്രങ്ങൾ
'ജീവിതമോ കളിയോ എപ്പോഴും ജയിക്കാൻ വേണ്ടി കളിക്കണം. എത്രത്തോളം ആസൂത്രണം ചെയ്യുന്നുവോ അത്രത്തോളം ഫീൽഡിൽ പ്രകടനം നടത്താൻ നിങ്ങൾക്ക് സാധിക്കും. കാലങ്ങൾക്ക് ശേഷം ബാറ്റും ബോളും കൈയ്യിലെടുത്തതിന്റെ സന്തോഷമുണ്ട്. ഡ്രൈവറും, സ്വീപ്പറും, ഉദ്യാനപാലകരം, കെയർടെയ്ക്കർമാരുമെല്ലാം നിങ്ങളുടെ സഹകളിക്കാരാകുകയും നിങ്ങളെ ഔട്ടാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ കളി ഏറെ സംതൃപ്തി നൽകും', എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കിട്ടത്. ഈ വീഡിയോയും പെട്ടെന്ന് തന്നെ വൈറലായിരുന്നു.
ഐപിഎൽ ടീമിൽ കുറച്ചുകാലം കളിച്ചിരുന്ന തേജസ്വി യാദവ് 2013ലാണ് ക്രിക്കറ്റ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ചേരുന്നത്.












Click it and Unblock the Notifications