കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഭൂരിപക്ഷം നേടില്ല: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും, ബിഹാറില്‍ ചരിത്ര വിജയമെന്നും തേജസ്വി

Google Oneindia Malayalam News

പട്ന: രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനമാണ് ബിഹാറിനുള്ളത്. 40 സീറ്റുകളാണ് ബിഹാറില്‍ ഉള്ളത്. നിതീഷ് കുമാറിന്‍റെ ജെഡിയുമായി ചേര്‍ന്ന് എന്‍ഡിഎ ശക്തിപ്പെടുത്തി മത്സരിക്കുന്ന ബിജെപി കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

<strong>അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടുത്തം, സ്മൃതി ഇറാനിയുടെ വാദം അസംബന്ധമെന്ന് കമ്മീഷന്‍, തിരിച്ചടി</strong>അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടുത്തം, സ്മൃതി ഇറാനിയുടെ വാദം അസംബന്ധമെന്ന് കമ്മീഷന്‍, തിരിച്ചടി

മറുവശത്ത് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യവും വലിയ ആത്മവിശ്വാസത്തിലാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ ദയനീയമായ പ്രകടനത്തില്‍ നിന്ന് വ്യത്യസ്തമായി സഖ്യം ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ഇരുപാര്‍ട്ടികളും ഉറച്ച് വിശ്വസിക്കുന്നു.

 വലിയ ആത്മവിശ്വാസം

വലിയ ആത്മവിശ്വാസം

സഖ്യത്തിന്‍റെ വിജയത്തില്‍ വലിയ ആത്മവിശ്വാസമാണ് ബീഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

വായടപ്പിക്കാമെന്ന് കരുതേണ്ട

വായടപ്പിക്കാമെന്ന് കരുതേണ്ട

എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും സിബിഐയും ബിജെപിയുടെ സെല്ലുകളായി പ്രവര്‍ത്തിക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളേയും നേതാക്കളെയും ഭയപ്പെടുത്താനാണ് മോദി സര്‍ക്കാറിന്‍റെ ശ്രമം. എന്നാല്‍ ഇതുകൊണ്ടെന്നും തങ്ങളുടെ വായടപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മഹാസഖ്യം

മഹാസഖ്യം

ബിഹാറില്‍ ഇത്തവണ മഹാസഖ്യം വലിയ വിജയമായിരിക്കും നേടുക. ബിജെപിക്കും മതേതര വിശാല സഖ്യത്തെ ഒറ്റുകൊടുത്ത നീതീഷ് കുമാറിന്‍റെ ജെഡിയുവിനും കനത്ത തിരിച്ചടിയാണ് ബീഹാറിലെ ജനങ്ങള്‍ നല്‍കാന്‍ പോവുന്നത്.

കേവല ഭൂരിപക്ഷം നേടാനാവില്ല

കേവല ഭൂരിപക്ഷം നേടാനാവില്ല

മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോല്‍ കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം നേടാനാവില്ല. എന്‍ഡിഎ ഇതരകക്ഷികള്‍ക്കായിരിക്കും ഭൂരിപക്ഷം ലഭിക്കുക. അപ്പോള്‍ പ്രധാനമന്ത്രിയാവുക രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

നേരത്തേയും

നേരത്തേയും

പ്രധാനമന്ത്രിയാകണമെന്ന് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ആര്‍ക്കും തടയാനാകില്ലെന്ന് തേജസ്വി യാദവ് നേരത്തേയും വ്യക്തമാക്കിയിരുന്നു. പിതാവ് ലാലു പ്രസാദ് യാദവിന്‍റെ അസാന്നിദ്ധ്യത്തില്‍ ബീഹാറില്‍ മോദി വിരുദ്ദ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനാണ് ഇരുപത്തിയൊമ്പതുകാരനായ തേജസ്വിയാദവ്.

25 ലേറെ സീറ്റുകളില്‍

25 ലേറെ സീറ്റുകളില്‍

കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട ആര്‍ജെഡി സംസ്ഥാനത്തെ 40 സീറ്റുകളില്‍ 25 ലേറെ സീറ്റുകളിലാണ് സഖ്യത്തിന് തികഞ്ഞ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. എന്‍ഡിഎ ഘടകക്ഷികളായിരുന്നു ആര്‍എല്‍എസിപിയേയും ഹിന്ദുസ്ഥാന്‍ ആവാന്‍ മോര്‍ച്ചയേയും മഹാസഖ്യത്തിന്‍റെയും ഭാഗമാക്കാന്‍ കഴിഞ്ഞത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

കോണ്‍ഗ്രസ് 9

കോണ്‍ഗ്രസ് 9

40 ല്‍ 20 സീറ്റില്‍ ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് ജനവിധി തേടുന്നത് 9 സീറ്റുകളിലാണ്. കേന്ദ്രമന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി 5 സീറ്റുകളിലും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയും മുകേഷ് സാഹിനിയുടെ വിഐപിയും മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്നു.

എന്‍ഡിഎയില്‍

എന്‍ഡിഎയില്‍

മറുവശത്ത് എന്‍ഡിഎയില്‍ 17 സീറ്റുകളില്‍ വീതം ബിജെപിയും ജെഡിയുവും മത്സരിക്കുന്നു. ബാക്കിയുള്ള ആറ് സീറ്റുകളില്‍ രാംവിലാസ് പാസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടിയാണ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ സീറ്റുകള്‍ കുറയുമെങ്കിലും സഖ്യത്തിന് വലിയ വിജയമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.

2014 ല്‍

2014 ല്‍

2014 ല്‍ ആര്‍എല്‍എസ്പി, എല്‍ജെപി എന്നീ കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ച ബിജെപി വലിയ മുന്നേറ്റമായിരുന്നു ബീഹാറിലുണ്ടാക്കിയത്. 2009 ല്‍ 12 സീറ്റുകളുണ്ടായിരുന്ന ബിജെപി കഴിഞ്ഞ തവണ സീറ്റ് നില 22 ആയി ഉയര്‍ത്തി. സഖ്യക്ഷികളായ എല്‍ജെപി 6 ഉം ആര്‍എല്‍എസ്പി 3 സീറ്റും സ്വന്തമാക്കിയതോടെ എന്‍ഡിഎയുടെ മൊത്തം സീറ്റ് നില 31 ആയി.

യുപിഎ സഖ്യത്തിന്

യുപിഎ സഖ്യത്തിന്

യുപിഎ സഖ്യത്തിന് വലിയ നഷ്ടമോ നേട്ടമോ 2014 ല്‍ ബീഹാറിലുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപി പടയോട്ടത്തിനിടയിലും ആര്‍ജെഡിക്കും തങ്ങളുടെ നാല് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ 2009 ലെ ഒന്നുമില്ലായ്മയില്‍ നിന്ന് കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ കരസ്ഥമാക്കി.

വലിയ നഷ്ടം

വലിയ നഷ്ടം

കഴിഞ്ഞ തവണ ബീഹാറില്‍ ഏറ്റവും വലിയ നഷ്ടം സഭവിച്ചത് നിതീഷ് കുമാറിന്‍റെ ജെഡിയുവിനായിരുന്നു. 2009 ല്‍ 20 സീറ്റുകളുണ്ടായിരുന്നു അവര്‍ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 18 സീറ്റുകളായിരുന്നു. 2 സീറ്റില്‍ ഒതുങ്ങിയ ജെഡിയുവും മികച്ചൊരു തിരിച്ചു വരവാണ് ഇത്തവണ പ്രതീക്ഷിക്കുന്നുത്.

<strong> മന്ത്രി ജലീലിന് വയറ് നിറച്ച് മറുപടി, വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്</strong> മന്ത്രി ജലീലിന് വയറ് നിറച്ച് മറുപടി, വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്

English summary
tejashwi yadav says rahul to become next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X