കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് ബീഹാറിനെ നാണം കെടുത്തി.... മോദിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു... ബിജെപിയുടെ അടിമയെന്ന് തേജസ്വി

നിതീഷ് ബീഹാറിനെ നാണംകെടുത്തിയെന്ന് തേജസ്വി

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവും തമ്മിലുള്ള പോര് എല്ലാവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ അതിപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം പോവുകയും സര്‍ക്കാരുണ്ടാക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ ദേഷ്യത്തിന് കാരണം. എന്നാല്‍ ഇപ്പോള്‍ തേജസ്വി നിതീഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

ബംഗളൂരുവില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴുണ്ടായ തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു തേജസ്വിയുടെ പ്രസ്താവന. നിതീഷ് കുമാര്‍ ബിജെപിയുടെ അടിമയായി മാറിയിരിക്കുന്നുവെന്നാണ് തേജസ്വിയുടെ പരാമര്‍ശം. ഇത് രാഷ്ട്രീയത്തില്‍ സത്യസന്ധനെന്ന പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്ന നിതീഷ് കുമാറിനെ താഴ്ത്തികെട്ടാനുള്ള ശ്രമങ്ങളാണെന്ന് ജെഡിയു ആരോപിക്കുന്നുണ്ട്.

ബീഹാര്‍ നാണംകെട്ടു

ബീഹാര്‍ നാണംകെട്ടു

നിതീഷിന്റെ ഭരണത്തില്‍ ബീഹാര്‍ ഓരോ നിമിഷവും സംസ്ഥാനത്തിന് പുറത്ത് നാണം കെട്ടുകൊണ്ടിരിക്കുകയാണെന്ന് തേജസ്വി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി ബംഗളൂരുവിലെത്തിയപ്പോള്‍ അവിടെയുള്ള നിതീഷ് കുമാറിനെ പരിഹസിക്കുന്നതാണ് കണ്ടത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസോ ജെഡിഎസോ ബിജെപിക്ക് ഒപ്പം ചേര്‍ന്നിട്ടില്ല. അവരുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാല്‍ നിതീഷിനെ അനായാസം കൂടാരത്തിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചെന്നായിരുന്നു പരിഹാസം.

വ്യക്തിത്വം വിറ്റു

വ്യക്തിത്വം വിറ്റു

നിതീഷ് തന്റെ വ്യക്തിത്വം മോദിക്ക് വിറ്റിരിക്കുകയാണ്. അതുവഴി അദ്ദേഹം അവരുടെ അടിമയായിരിക്കുകയാണ്. തങ്ങള്‍ക്ക് ഇക്കാര്യം ഇപ്പോഴും മനസിലാവുന്നില്ലെന്നാണ് കര്‍ണാടക ജനത പറയുന്നതെന്ന് തേജസ്വി പറഞ്ഞു. കര്‍ണാടക കാണിച്ച പോരാട്ട വീര്യം പോലും നിതീഷ് കാണിക്കാതിരുന്നതില്‍ അവര്‍ക്ക് സങ്കടമുണ്ട്. അതേസമയം അദ്ഭുതവും ഉണ്ടെന്ന് തേജസ്വി ആരോപിച്ചു. വലിയ ബിജെപി വിരുദ്ധതയും ആദര്‍ശവും കൊണ്ടുനടന്നയാളാണ് നീതീഷ്. അത് അദ്ദേഹം കളഞ്ഞു കുളിച്ചെന്നും ആര്‍ജെഡി നേതാവ് പറഞ്ഞു.

നാണക്കേട് തോന്നി

നാണക്കേട് തോന്നി

നിതീഷിനെ കുറിച്ച് ബീഹാറിന് പുറത്തുള്ളവര്‍ ഇത്തരത്തില്‍ പറയുമ്പോള്‍ വലിയ നാണക്കേട് തോന്നി. ബീഹാറില്‍ നിന്നുള്ള ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു ബീഹാറുകാരനെന്ന നിലയിലും നാണക്കേട് തോന്നിയെന്ന് തേജസ്വി പറയുന്നു. അതേസമയം തേജസ്വിയുടെ വിമര്‍ശനം ജോഗിഹട്ടിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് സൂചന. ഇവിടെ നിതീഷിന് തേജസ്വിയും ആര്‍ജെഡിയും കടുത്ത എതിരാളികളായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആര്‍ജെഡിയുടെ മുന്നേറ്റത്തില്‍ നിതീഷിന് കടുത്ത ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ലാലു കൊള്ളക്കാരന്‍

ലാലു കൊള്ളക്കാരന്‍

തേജസ്വിക്ക് ഗംഭീരന്‍ മറുപടിയുമായി ജെഡിയുവും രംഗത്തെത്തിയിട്ടുണ്ട്. ലാലു പ്രസാദ് സംസ്ഥാനത്ത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബീഹാറിനെ കൊള്ളയടിക്കുകയായിരുന്നുവെന്ന് ജെഡിയു വക്താവ് സഞ്ജയ് സിംഗ് പറഞ്ഞു. കാലിത്തീറ്റ അഴിമതി എല്ലാവര്‍ക്കും ഓര്‍മയുണ്ടെന്നും ലാലു ജയിലിലായത് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി. ആര്‍ജെഡി ഭരണകാലത്ത് അഴിമതിയുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യം തേജസ്വി ആദ്യം വ്യക്തമാക്കട്ടെ. സംസ്ഥാനത്തെ ട്രാന്‍സ്ഫറുകള്‍ക്കും തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കുന്നതിനും ആര്‍ജെഡി പണം വാങ്ങിയിരുന്നെന്ന കാര്യം മറക്കരുതെന്ന് സിംഗ് സൂചിപ്പിച്ചു.

യുപി സഖ്യത്തില്‍ വിള്ളല്‍.... മതിയായ സീറ്റില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും, ഭീഷണിയുമായി മായാവതി!!യുപി സഖ്യത്തില്‍ വിള്ളല്‍.... മതിയായ സീറ്റില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും, ഭീഷണിയുമായി മായാവതി!!

മധ്യപ്രദേശില്‍ കിസാന്‍ മാര്‍ച്ച് വരുന്നു... വിപ്ലവവീര്യവുമായി കിസാന്‍ സംഘ്!! ബിജെപിയെ പറപ്പിക്കും!!മധ്യപ്രദേശില്‍ കിസാന്‍ മാര്‍ച്ച് വരുന്നു... വിപ്ലവവീര്യവുമായി കിസാന്‍ സംഘ്!! ബിജെപിയെ പറപ്പിക്കും!!

English summary
tejashwi yadav sharp criticism against nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X