കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജ്പാലിന് എതിരായ തെളിവുകള്‍ മായുന്നു?

Google Oneindia Malayalam News

ദില്ലി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിനെതിരെ തെളിവുകള്‍ മായുന്നു. തേജ്പാല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി സി സി ടി വി ക്യാമറ തെളിവുകള്‍ ഇല്ല എന്നാണ് ഗോവ പോലീസ് പറയുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഹോട്ടലിലെ ലിഫ്റ്റില്‍ സി സി ടി വി ഉണ്ടായിരുന്നില്ല - ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒ പി മിശ്ര പറഞ്ഞു.

പോലീസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മിശ്ര ഇക്കാര്യം പറഞ്ഞത്. നേരത്തെ, പെണ്‍കുട്ടിയെ താന്‍ പീഡിപ്പിച്ച ദൃശ്യങ്ങള്‍ സി സി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം എന്ന് തരുണ്‍ തേജ്പാല്‍ ആവശ്യപ്പെട്ടിരുന്നു. തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ സോമ ചൗധരിക്ക് നല്‍കിയ പരാതിയില്‍ ജേ്പാല്‍ രണ്ട് തവണ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് പറയുന്നത്.

tejpal

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പറ്റില്ലെന്നാണ് പോലീസ് നിലപാട്. പരാതിക്കാരിയായ ജേര്‍ണലിസ്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ പറ്റില്ല - മിശ്ര പറഞ്ഞു. അതേസമയം, ലിഫ്റ്റിന് പുറത്തുണ്ടായിരുന്ന ക്യാമറ ദൃശ്യങ്ങളില്‍ നിന്നും പെണ്‍കുട്ടി ലിഫ്റ്റില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഗോവന്‍ പോലീസ് സംഘം സംഭവം അന്വേഷിക്കുന്നതിനായി ദില്ലിയിലെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തോട് പൂര്‍ണമായും തെഹല്‍ക സഹകരിക്കുമെന്ന് മാനേജിംഗ് എഡിറ്റര്‍ സോമ ചൗധരി പറഞ്ഞു. പോലീസ് ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കിയിട്ടുണ്ട്. പോലീസിനോട് താന്‍ സഹകരിക്കുന്നില്ല എന്നത് മാധ്യമങ്ങളില്‍ വരുന്ന കെട്ടുകഥകള്‍ മാത്രമാണ് - അവര്‍ പറഞ്ഞു.

English summary
Tarun Tejpal case: Goa Police said there was no CCTV camera in hotel elevator. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X