കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജ്പാലിനെതിരെ ബലാത്സംഗക്കേസ്

Google Oneindia Malayalam News

പനാജി: തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സഹപ്രവര്‍ത്തകയായ ജൂനിയര്‍ ജേര്‍ണലിസ്റ്റിനെ ലൈംഗികമായി അപമാനിച്ചു എന്ന പരാതിയിലാണ് ഗോവ പോലീസ് തേജ്പാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നവംബര്‍ 30 നാണ് തേജ്പാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഗോവയിലെ തിങ്കഫെസ്റ്റില്‍ പങ്കെടുക്കാനായി ഹോട്ടലിലെത്തിയ തന്നെ ലിഫ്റ്റില്‍ വെച്ച് രണ്ടുതവണ തേജ്പാല്‍ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ജീവനക്കാരിയുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി നടത്തിയ ശ്രമങ്ങള്‍ വിവാദമായിരുന്നു. സംഭവം വിവാദമായതോടെ തേജ്പാലിന് എഡിറ്റര്‍ സ്ഥാനം പോയി.

tarun-tejpal

മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി, പരാതിക്കാരിയായ പെണ്‍കുട്ടി എന്നിവരും ഇതിനിടെ തെഹല്‍ക്ക വിട്ടു. അറസ്റ്റ് തടയാന്‍ വേണ്ടി തേജ്പാല്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നവംബര്‍ 30 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇന്ത്യയിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ തലതൊട്ടപ്പന്മാരില്‍ ഒരാളായ തരുണ്‍ തേജ്പാല്‍.

ബലാത്സംഗക്കുറ്റത്തിന് പുറമെ തേജ്പാലിനെതിരെ സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. തരുണ്‍ തേജ്പാലിനെതിരെ മതിയായ തെളിവുകളുണ്ട് എന്നാണ് ഗോവ പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗോവ ക്രൈംബ്രാഞ്ച് പോലീസിലെ സുനിത സാവന്ത് പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയായ അനുജ പ്രഭഉ ദേശായിക്ക് മുന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

English summary
Tehelka founder Tarun Tejpal charged with rape by Goa Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X