തരുണ്‍ തേജ്പാലിന് ജാമ്യമില്ലെന്ന് കോടതി
പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ ഡിസംബര്‍ ഏഴ് ശനിയാഴ്ച കോടതി തേജ്പാലിന്റെ കസ്റ്റഡി നീട്ടിയിരുന്നു. റിമാന്‍ഡ് കാലാവധി ബുധനാഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് തേജ്പാലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.
നവംബര്‍ ആദ്യം സഹപ്രവര്‍ത്തകയായ ജൂനിയര്‍ ജേര്ണലിസ്റ്റിനെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരായ പരാതി. സംഭവം ആദ്യം നിഷേധിച്ച തേജ്പാല്‍ പിന്നീട് ഉഭയകക്ഷി സമ്മതത്തോടെ നടന്ന ബന്ധമായിരുന്നു അതെന്നും പീഡനെ നടന്നിട്ടില്ലെന്നും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ഉറച്ചുനിന്ന പെണ്‍കുട്ടി പറയുന്നത് തന്റെ സമ്മതം കൂടാതെ ഉപദ്രവിക്കുകയായിരുന്നു എന്നാണ്.

ഗോവ തലസ്ഥാനമായ പനാജിയിലെ ജയിലിലാണ് തേജ്പാല്‍. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് പോലീസ് തേജ്പാലിനെ ദില്ലിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പത്ത് ദിവസമായി പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ് ഇദ്ദേഹം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് തേജ്പാലിന് എതിരെ ചുമത്തിയിരിക്കുന്നത്.
തേജ്പാലിനെതിരായ പരാതി ആദ്യം മുതല്‍ മൂടിവെക്കാന്‍ ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയെയും പോലീസ് ചോദ്യം ചെയ്തു. ഡിസംബര്‍ എട്ടിനാണ് ഷോമയെ ഗോവ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കേസില്‍ ഷോമയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications