കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരുണ്‍ തേജ്പാലിന് ജാമ്യമില്ലെന്ന് കോടതി

Google Oneindia Malayalam News

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ ഡിസംബര്‍ ഏഴ് ശനിയാഴ്ച കോടതി തേജ്പാലിന്റെ കസ്റ്റഡി നീട്ടിയിരുന്നു. റിമാന്‍ഡ് കാലാവധി ബുധനാഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് തേജ്പാലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

നവംബര്‍ ആദ്യം സഹപ്രവര്‍ത്തകയായ ജൂനിയര്‍ ജേര്‍ണലിസ്റ്റിനെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരായ പരാതി. സംഭവം ആദ്യം നിഷേധിച്ച തേജ്പാല്‍ പിന്നീട് ഉഭയകക്ഷി സമ്മതത്തോടെ നടന്ന ബന്ധമായിരുന്നു അതെന്നും പീഡനെ നടന്നിട്ടില്ലെന്നും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ഉറച്ചുനിന്ന പെണ്‍കുട്ടി പറയുന്നത് തന്റെ സമ്മതം കൂടാതെ ഉപദ്രവിക്കുകയായിരുന്നു എന്നാണ്.

tarun-tejpal

ഗോവ തലസ്ഥാനമായ പനാജിയിലെ ജയിലിലാണ് തേജ്പാല്‍. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് പോലീസ് തേജ്പാലിനെ ദില്ലിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പത്ത് ദിവസമായി പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ് ഇദ്ദേഹം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് തേജ്പാലിന് എതിരെ ചുമത്തിയിരിക്കുന്നത്.

തേജ്പാലിനെതിരായ പരാതി ആദ്യം മുതല്‍ മൂടിവെക്കാന്‍ ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയെയും പോലീസ് ചോദ്യം ചെയ്തു. ഡിസംബര്‍ എട്ടിനാണ് ഷോമയെ ഗോവ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കേസില്‍ ഷോമയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

English summary
Goa court remanded Tehelka magazine founder editor Tarun Tejpal to 12-day judicial custody in the case of alleged sexual assault of a junior woman colleague.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X