തേജ്പാല്‍ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
ദില്ലി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശനിയാഴ്ചയാണ് തേജ്പാലിനെ ക്രൈംബ്രാഞ്ച് സംഘം ഗോവയില്‍വെച്ച് അറസ്റ്റ് ചെയ്തത്.
തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷ പരിഗണിച്ച് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശാമ ജോഷിയാണ് ഇദ്ദേഹത്തെ ആറ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. തേജ്പാലിനെ 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഗോവ പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച കോടതി ആറ് ദിവസത്തേക്ക് റിമാന്‍ഡ് അനുവദിക്കുകയായിരുന്നു.

കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ തേജ്പാലില്‍ നിന്നും അനുകൂലമായ മൊഴി ലഭിക്കൂ എന്നാണ് പോലീസ് കരുതുന്നത്. സഹപ്രവര്‍ത്തകയുടെ ആരോപണം നിഷേധിച്ച തേജ്പാല്‍ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന നിലപാടിലാണ്. തെറ്റായി ഒരു കാര്യവും താന്‍ ചെയ്തിട്ടില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന തേജ്പാലിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുക എന്നത് പോലീസിന് എളുപ്പമാവില്ല എന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്.
അതേസമയം തേജ്പാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഡോണ പോളയില്‍ അറസ്റ്റിലായ തേജ്പാല്‍ കഴിഞ്ഞ രാത്രി ലോക്കപ്പില്‍ ചെലവഴിച്ചു. രണ്ട് കൊലയാളികളും ഒരു സാമൂഹ്യവിരുദ്ധനുമാണ് തേജ്പാലിനൊപ്പം ലോക്കപ്പിലുണ്ടായിരുന്നത്. ഒരാഴ്ചയോളമായി അറസ്റ്റ് ഒഴിവാക്കാന്‍ വിവിധ രീതിയില്‍ തേജ്പാല്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications