കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജ്പാല്‍ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

Google Oneindia Malayalam News

ദില്ലി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശനിയാഴ്ചയാണ് തേജ്പാലിനെ ക്രൈംബ്രാഞ്ച് സംഘം ഗോവയില്‍വെച്ച് അറസ്റ്റ് ചെയ്തത്.

തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷ പരിഗണിച്ച് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശാമ ജോഷിയാണ് ഇദ്ദേഹത്തെ ആറ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. തേജ്പാലിനെ 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഗോവ പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച കോടതി ആറ് ദിവസത്തേക്ക് റിമാന്‍ഡ് അനുവദിക്കുകയായിരുന്നു.

protest-tejpal

കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ തേജ്പാലില്‍ നിന്നും അനുകൂലമായ മൊഴി ലഭിക്കൂ എന്നാണ് പോലീസ് കരുതുന്നത്. സഹപ്രവര്‍ത്തകയുടെ ആരോപണം നിഷേധിച്ച തേജ്പാല്‍ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന നിലപാടിലാണ്. തെറ്റായി ഒരു കാര്യവും താന്‍ ചെയ്തിട്ടില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന തേജ്പാലിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുക എന്നത് പോലീസിന് എളുപ്പമാവില്ല എന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്.

അതേസമയം തേജ്പാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഡോണ പോളയില്‍ അറസ്റ്റിലായ തേജ്പാല്‍ കഴിഞ്ഞ രാത്രി ലോക്കപ്പില്‍ ചെലവഴിച്ചു. രണ്ട് കൊലയാളികളും ഒരു സാമൂഹ്യവിരുദ്ധനുമാണ് തേജ്പാലിനൊപ്പം ലോക്കപ്പിലുണ്ടായിരുന്നത്. ഒരാഴ്ചയോളമായി അറസ്റ്റ് ഒഴിവാക്കാന്‍ വിവിധ രീതിയില്‍ തേജ്പാല്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.

English summary
Tehelka magazine founder editor Tarun Tejpal was remanded in police custody for six days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X